HOME
DETAILS
MAL
കര്‍ഷകസമരത്തില്‍ സുപ്രിംകോടതി സമരം ചെയ്യാം, റോഡ് തടസപ്പെടുത്തരുത്
backup
August 24 2021 | 03:08 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റോഡ് തടസപ്പെടുത്തി കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ കര്‍ശന നിര്‍ദേശവുമായി സുപ്രിംകോടതി.
റോഡ് തടസപ്പെടുത്തി സമരം നടത്താന്‍ പാടില്ലെന്ന് നിര്‍ദേശിച്ച കോടതി, ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകാതെയാണ് സമരം ചെയ്യേണ്ടതെന്നും പറഞ്ഞു. കര്‍ഷകര്‍ക്ക് സമരം നടത്താനുള്ള അവകാശമുണ്ട്. അത് റോഡ് ഈ രീതിയില്‍ തടസപ്പെടുത്തിയാവരുത്. കര്‍ഷക സമരം ഡല്‍ഹി അതിര്‍ത്തികളിലുണ്ടാക്കിയ ഗതാഗത തടസം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കി. ഗതാഗത തടസം മൂലം ഡല്‍ഹിയിലെത്താന്‍ 20 മിനിറ്റിന് പകരം രണ്ടു മണിക്കൂറെടുക്കുന്നുവെന്നുകാട്ടി നോയിഡ സ്വദേശി മോണിക്ക അഗര്‍വാള്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ എസ്.കെ കൗള്‍, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കേണ്ടത് കേന്ദ്രവും യു.പി സര്‍ക്കാറുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗതാഗത തടസത്തിന് എന്തുകൊണ്ടാണ് നിങ്ങള്‍ പരിഹാരം കാണാത്തതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ചെയ്യേണ്ട കാര്യങ്ങള്‍ ഉടന്‍ ചെയ്യുമെന്ന് മേത്ത അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."