HOME
DETAILS

തുരുത്ത്

  
backup
October 14 2023 | 19:10 PM

thuruth

കഥ
നാസര്‍ കക്കട്ടില്‍

പതിവിനു വിപരീതമായി മകന്‍ ജോലിസ്ഥലത്തുനിന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ വന്നിരിക്കുകയാണ്.


ഡൈനിങ് ടേബിളില്‍ മകന്റെ ഭാര്യ കൊണ്ടുവന്നുവച്ച ചായ ആറിത്തണുത്തിരുന്നു. എപ്പോഴാണ് അവള്‍ കൊണ്ടുവച്ചത് എന്നറിയില്ല. അയാള്‍ ഒന്നു മോന്തുക മാത്രം ചെയ്തു.
മകനും ഭാര്യയും തമ്മില്‍ അകത്ത് എന്തോ ചൂടുപിടിച്ച ചര്‍ച്ചയിലാണ്. ടി.വിയിലെ അന്തിചര്‍ച്ച മനപ്പൂര്‍വമാണോ മകന്‍ തുറന്നുവച്ചത്? ഇടയ്ക്കിടയ്ക്ക് മകന്റെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ ഭാര്യയുടേത് ഉയര്‍ന്നു കേള്‍ക്കുന്നു്. ഒന്നും വ്യക്തമല്ല.
മനസിനൊരു സുഖവുമില്ല. ശരീരത്തിനും. അയാളോര്‍ത്തു; ഇരുപതുവര്‍ഷത്തെ പ്രവാസജീവിതം. അതിനിടയില്‍ നാട്ടില്‍വന്നത് മൂന്നോ നാലോ പ്രാവശ്യം മാത്രമാണ്. ആദ്യത്തെ പത്തുവര്‍ഷം കൂടപ്പിറപ്പുകള്‍ക്കുവേണ്ടിയായിരുന്നു. മൂന്നു സഹോദരന്മാരെയും ഗള്‍ഫിലെത്തിച്ചു ജോലി ശരിയാക്കിക്കൊടുത്തു. ഏക സഹോദരിയെ ഗള്‍ഫുകാരന് കെട്ടിച്ചുകൊടുത്തു. അവരൊക്കെ നല്ലനിലയിലായി. സ്വന്തമായി വീടും കാറും പത്രാസുമൊക്കെയായി കഴിയുകയാണ്. ഓര്‍ക്കുമ്പോള്‍ മനസിന് വലിയ സന്തോഷമുണ്ട്.


ഗള്‍ഫിനോട് എന്നന്നേക്കുമായി വിടപറഞ്ഞ് നാട്ടിലേക്കുവരാന്‍ വലിയ താൽപര്യമൊന്നുമില്ലായിരുന്നു. ഭാര്യ കുഞ്ഞാമിനു മരിച്ചതില്‍പ്പിന്നെ അങ്ങനെയായിരുന്നു. മാത്രവുമല്ല; അറബിവീട്ടുകാര്‍ക്ക് അയാള്‍ ഒരുപാചകക്കാരന്‍ എന്നതിലുപരി അവരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു.
''നിങ്ങള്‍ ഞങ്ങളെ വിട്ടുപോവുകയാണോ..? ഫാത്തിമമോളുടെ കാര്യങ്ങള്‍ ആരാ നോക്കുക...?''- ഭംഗി വാക്കായിരുന്നെങ്കില്‍പോലും അറബിയുടെ മകന്റെ ഭാര്യ പോരാന്‍ നേരത്ത് പറഞ്ഞത് അയാളെ വേദനിപ്പിച്ചിരുന്നു.
മകന് വില്ലേജ് ഓഫിസറായി ജോലികിട്ടിയപ്പോള്‍ തന്റെ ജീവിതത്തിന് സാഫല്യമായി എന്ന് അയാള്‍ക്കു തോന്നിയിരുന്നു. വീട്ടില്‍നിന്ന് മൂന്നുകിലേമീറ്റര്‍ അകലെയായിരുന്നു ഓഫിസ്. ജോലികിട്ടിയതില്‍പിന്നെ ഗള്‍ഫ് ജീവിതം മതിയാക്കാന്‍ മകന്‍ നിര്‍ബന്ധിക്കുകയായിരന്നു.


'എന്തിനാ ബാപ്പാ ഇനിയും കഷ്ടപ്പെടുന്നത്. ഒരായുസ്സ് മുഴുവന്‍ ഇങ്ങനെ മരുഭൂമിയില്‍... നമ്മുടെ കഷ്ടപ്പാടൊക്കെ തീരാന്‍ പോകയല്ലേ...'- അവന്‍ വിളിക്കുമ്പോഴൊക്കെ വേവലാതിപ്പെടാറുണ്ടാരുന്നു.
സംസ്ഥാന ഭരണം മാറിയപ്പോള്‍ സ്ഥലംമാറ്റവും പെട്ടെന്നായിരുന്നു. കാസർകോട്ടെ തിരുച്ചിറയിലേക്ക്.
അവന്‍ വിളിച്ചു: 'ബാപ്പാ എനിക്ക് ജോലി ട്രാന്‍സ്ഫറായിരിക്കുന്നു. കാസർകോട്ടേക്കാണ്. മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യംമാത്രമേ ഇനി വീട്ടില്‍ വരാന്‍ പറ്റുകയുള്ളൂ. സീനത്തും കുട്ടികളും വീട്ടില്‍ തനിച്ചാണ്'.
ബാപ്പ ഗള്‍ഫ് ജീവിതം മതിയാക്കി തിരിച്ചെത്തി കുറച്ചുനാളുകളേ ആയിട്ടുള്ളൂ. നാട്ടിലും വീട്ടിലും വല്ലാത്തൊരു അന്യതാബോധം അയാളെ വീര്‍പ്പുമുട്ടിക്കുകയാണ്. ആൾത്താമസമില്ലാത്ത വന്യമായ ഒരു തുരുത്തില്‍ എത്തപ്പെട്ടതുപോലെ. അയാളുടെ കൂടെ കളിച്ചുവളര്‍ന്നകൂട്ടുകാര്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഉള്ളവരാകട്ടെ വീടിനു വെളിയില്‍ ഇറങ്ങാന്‍ കഴിയാതെ വാർധക്യസഹജമായ രോഗവും മറ്റുപ്രയാസങ്ങളുമായി കിടപ്പിലുമാണ്. മകന്റെ കുട്ടികള്‍ അയാളുമായി അത്ര ഇടപഴകാറുമില്ല. അതിനവര്‍ക്ക് സമയവുമില്ല. മദ്‌റസ, സ്‌കൂള്‍, ട്യൂഷന്‍..ഹോം വര്‍ക്ക്... മകന്റെ ഭാര്യക്കും അയാളെ അത്ര കാര്യമല്ല എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. മകന്‍ വന്നാല്‍ മാത്രമാണൊരാശ്വാസം. പക്ഷേ, മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രം കിട്ടുന്നൊരു സന്ദര്‍ഭമാണത്.


പതിവിനു വിപരീതമായി അഞ്ചുദിവസം കഴിഞ്ഞപ്പോള്‍ മകന്‍ വരികയായിരുന്നു. സന്തോഷം തോന്നിയിരുന്നു. പക്ഷേ, അകത്തുനിന്നുള്ള കാര്‍ക്കശ്യത്തോടെയുള്ള മകന്റെ ഭാര്യയുടെ സംസാരം!
അത്താഴത്തിനിരുന്നപ്പോള്‍ ബാപ്പയോട് അവന്‍ പതിയെ പറഞ്ഞു: 'പാര്‍ലമെന്റെ ് തെരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കും. വോട്ടുചേര്‍ക്കലും മറ്റുമായി പിടിപ്പത് ജോലിയായിരിക്കും. ഞങ്ങളുടേത് സംഘര്‍ഷമേഖലയും കൂടിയാണ്.പഴയുതുപോലെ മാസത്തിലുള്ള വരവ് ഇനി നടക്കുമെന്ന് തോന്നുന്നില്ല. വാടകയക്ക് ചെറിയൊരു വീടുകിട്ടിയിട്ടുണ്ട്. സീനത്തിനെയും കുട്ടികളെയും കൂടെ കൊണ്ടുപോകാനാണ് ഞാന്‍ വന്നത്.. '


ഭാര്യയുടെ മുഖത്തുനോക്കി മകന്‍ തുടര്‍ന്നു: 'അല്ല, ബാപ്പയ്ക്കിവിടെ ഒരു കുറവുമുണ്ടാകില്ല. നേരത്തിന് ഭക്ഷണം ഇവിടെയെത്തും. സഹായത്തിന് ഒരാളെയും നിര്‍ത്തുന്നുണ്ട്... '
അയാള്‍ ഒന്നും പറഞ്ഞില്ല.
ഭാര്യയും കുട്ടികളുമായി മകന്‍ ജോലിസ്ഥലത്തെ വീട്ടില്‍ താമസം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നേയുള്ളൂ. അതിനിടയിലാണ് ബാപ്പയുടെ ഫോണ്‍!
'മക്കളെയും കൂട്ടി നീ നാളത്തന്നെ വരണം.'- ഇത്രമാത്രം പറഞ്ഞ് ബാപ്പ ഫോണ്‍ കട്ടു ചെയ്തു.
അവന്റെ മനസ്സ് അസ്വസ്ഥമാകുകയായിരുന്നു. ഒന്നുരണ്ടു തവണ ഫോണ്‍വിളിച്ചു തിരക്കിയിട്ടും ബാപ്പ ഒന്നും പറഞ്ഞില്ല. മൗനത്തിന്റെ വാൽമീകത്തില്‍ ബാപ്പ ഒളിപ്പിക്കുന്നതെന്താണ്!
എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയില്‍ കാറിലിരുന്ന് കുട്ടികള്‍ കലപിലകൂട്ടുന്നതൊഴിച്ചാല്‍ മൂകതയായിരുന്നു.
അവന്‍ പറഞ്ഞു:


'ബാപ്പാ, ഞാനൊരു സൗകര്യമുള്ള വീട് അന്വേഷിക്കുന്നുായിരുന്നു. അതിനിടയില്‍ പെട്ടെന്നിങ്ങനെയൊരു തീരുമാനം..?'
അയാള്‍ പറഞ്ഞു:
'ന്റെ കൂടെ ജോലിചെയ്തിരുന്ന ഹൈദ്രോ സിന്റെ ഫോണുണ്ടായിരുന്നു. അറബിയുടെ കൊച്ചുമകള്‍ കാറപകടത്തില്‍പ്പെട്ട് ബോധല്ലാണ്ട് കെടക്കുകയാണെന്ന്. ന്റെ മടിയില്‍ കിടന്ന് വളര്‍ന്ന മോളാ... എനിക്ക് പോകാതിരിക്കാന്‍ പറ്റൂല...'
അയാളുടെ തൊണ്ട ഇടറിയിരുന്നു. കാറില്‍നിന്ന് ഇറങ്ങി കുഞ്ഞുങ്ങളെ അരികില്‍ ചേര്‍ത്തുപിടിച്ച് മകന്റെ ഭാര്യയോടായി പറഞ്ഞു: 'മക്കളെ നല്ലോണം നോക്കണം...'
എയര്‍പോര്‍ട്ടിനുള്ളിലേക്കുള്ള പ്രധാന കവാടംവരെ അനുഗമിച്ച മകന്‍ ചോദിച്ചു:
'ബാപ്പാ വേഗം തിരിച്ചുവരില്ലേ..?'
മകന്റെ മുഖത്തുനോക്കാതെ അയാള്‍ പതുക്കെ പറഞ്ഞു:
''ഇന്‍ശാ അല്ലാഹ്..'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago
No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 months ago
No Image

ടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago
No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 months ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago