135 കിലോമീറ്റര്‍ പോകാന്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ മതി;ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ലോഞ്ചിംഗ് തീയതി പുറത്ത്
ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ പരീക്ഷണശാല എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് പുതിയൊരു ഇ.വി കൂടി എത്തുകയാണ്. ഒല,ഏഥര്‍ പോലുള്ള വമ്പന്മാര്ക്ക് വെല്ലുവിളിയാകാന്‍ ഒകായ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി പുറത്തിറക്കുന്ന സ്കൂട്ടറാണ് വിപണിയിലേക്ക് എത്തുക.മോട്ടോഫാസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക്ക് സ്കൂട്ടറിന്റെ പ്രീ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. ഒക്ടോബര്‍ 17നാണ് ഒകായ മാര്‍ക്കറ്റിലേക്ക് എത്തുന്നത്. ഒന്നര ലക്ഷത്തോളം രൂപ വിപണിവില വരുന്ന സ്കൂട്ടറിന് ഒറ്റത്തവണ ചാര്‍ജില്‍ പരമാവധി 135 കിലോമീറ്റര്‍ ദൂരത്തേക്ക് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മണിക്കൂറില്‍ പരമാവധി 70 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ സ്കൂട്ടര്‍ രണ്ട് ബാറ്ററി പായ്ക്കുകളിലാണ് പുറത്ത് വരുന്നത്.
സിയാന്, ബ്ലാക്ക്, ഗ്രീന്‍, റെഡ്, ഗ്രേ എന്നിങ്ങനെ വ്യത്യസ്തമായ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ പുറത്തിറങ്ങുന്ന സ്കൂട്ടറിന്
സ്പീഡ്, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍, റൈഡിംഗ് മോഡ്, സമയം, ബാറ്ററി ശതമാനം എന്നിവ പ്രദര്‍ശിപ്പിക്കുന്ന 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്സ്ക്രീന്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.ഇന്ത്യയിടനീളമായി 550 ഡീലര്‍ഷിപ്പുകളുള്ള ഒകായ ഈ ഉത്സവ സീസണിലും മികച്ച വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്.
Content Highlights:okaya motofaast electric scooter launching details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."