HOME
DETAILS
MAL
അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് കമലാ ഹാരിസ്
backup
August 24 2021 | 12:08 PM
സിംഗപ്പൂര്‍: അഫ്ഗാനില്‍ കുടുങ്ങിപ്പോയ അമേരിക്കന്‍ പൗരന്മാരേയും, സഖ്യകക്ഷി പൗരന്മാരേയും ഒഴിപ്പിക്കുകയെന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്ന് കമലാഹാരിസ്.
ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ തിങ്കളാഴ്ച സിംഗപ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കമല സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. സിംഗപ്പൂര്‍ പ്രാധാനമന്ത്രിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അഫ്ഗാന്‍ പ്രശ്‌നത്തില്‍ അമേരിക്കയുടെ നിലപാട് എന്താണെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോള്‍ ഞങ്ങള്‍ക്ക് ഏകലക്ഷ്യമാണ് ഉള്ളത്. അമേരിക്കന്‍ പൗരന്മാരെ മാത്രമല്ല കഴിഞ്ഞ 20 വര്‍ഷത്തിലധികമായി അമേരിക്കന്‍ സൈന്യത്തിന് സഹായം നല്‍കിയ അഫ്ഗാന്‍ പൗരന്മാരേയും അവിടെനിന്നും ഒഴിച്ചു കൊണ്ടുവരേണ്ട ദൗത്യമാണ് ഞങ്ങള്‍ ഏറ്റെടുക്കുന്നത്. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ഏതു നടപടിയും ്‌സ്വീകരിക്കുവാന്‍ മടിക്കില്ല- കമലഹാരിസ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കമലഹാരിസ് ചിരിച്ചുവെന്നത് ശക്തമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. മാധ്യമ പ്രവര്‍ത്തകരുടെ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്ക് സ്വതസിന്ധമായ ശൈലിയില്‍ പുഞ്ചിരിയോടെയാണ് കമല മറുപടി പറഞ്ഞത്. അഫ്ഗാന്‍ വിഷയമായതുകൊണ്ടാണ് അനവസരത്തിലുള്ള പുഞ്ചിരി പ്രതിഷേധത്തിനവസരം നല്‍കിയത്.
സിംഗപ്പൂര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച കമലാ ഹാരിസ് വിയറ്റ്‌നാമിലേക്ക് പോകും. ബൈഡന്റെ നിലപാടുകളെകുറഇച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി കാത്തിരുന്നു കാണുക എന്ന നയമാണ് കമലഹാരിസ് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."