ഉദ്ധവ് താക്കെറെയെ തല്ലുമെന്ന പരാമര്‍ശം: കേന്ദ്രമന്ത്രി നാരായണ്‍ റാണെക്ക് ജാമ്യം
മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ തല്ലുമെന്ന പരാമര്‍ശത്തിന്റെ പേരില്‍ മഹാരാഷ്ട്ര പൊലിസ് അറസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി നാരായണ്‍ റാണെക്ക് കോടതി ജാമ്യം അനുവദിച്ചു. ശിവസേന പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ പൊലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത അദ്ദേഹത്തെ മഹാഡ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയിരുന്നത്. കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.
അതേസമയം, അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് റാണെ, ബോംബെ ഹൈക്കോടതിയെ സമീപ്പിച്ചിരുന്നു.
റായ്ഗഢില് ''ജന ആശീര്‍വാദ് യാത്ര''യില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഉദ്ധവിനെതിരായ പരാമര്‍ശം നടത്തിയത്. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ഉദ്ദവ്, വര്‍ഷം പിന്നില്‍നിന്ന് ചോദിച്ചറിഞ്ഞെന്നും റാണെ ആരോപിച്ചിരുന്നു. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ കരണംനോക്കി അടിക്കുമായിരുന്നെന്നും റാണെ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."