HOME
DETAILS
MAL
തൃക്കാക്കരയിലെ പണക്കിഴി: സത്യമെങ്കില്‍ ശക്തമായ നടപടിയെന്ന് മന്ത്രി രാജന്‍
backup
August 25 2021 | 04:08 AM
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ പണക്കിഴി ആരോപണം സത്യമാണെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. സംഭവത്തിലെ നിജസ്ഥിതി പുറത്തുവരാനാണ് വിജിലന്‍സ് അന്വേഷണമെന്നും റിപ്പോര്‍ട്ട് വന്നശേഷം തുടര്‍ നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തൃക്കാക്കരയില്‍ നടന്നത് അപമാനകരമായ കാര്യമാണ്. ഈ രീതി പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.
ഡി.സി.സി സമിതി
അന്വേഷണം തുടങ്ങി
തൃക്കാക്കരയിലെ പണക്കിഴി വിവാദത്തില്‍ ഡി.സി.സി സമിതി അന്വേഷണം ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സനടക്കം കോണ്‍ഗ്രസിന്റെ മുഴുവന്‍ സ്ഥിരം സമിതി ചെയര്‍മാന്‍മാരെയും ഡി.സി.സി സമിതി വിളിച്ച് വരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
അതേസമയം, കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയില്ലെന്ന വാദം ആവര്‍ത്തിച്ച് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍. പാര്‍ട്ടി അന്വേഷണ കമ്മിഷനോട് എല്ലാം വ്യക്തമാക്കിയെന്നും ഇനി പാര്‍ട്ടി തീരുമാനിക്കുമെന്നും ഡി.സി.സിയില്‍ നടന്ന തെളിവെടുപ്പില്‍ ഹാജരായശേഷം അജിതാ തങ്കപ്പന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."