ക്ഷേത്രത്തിലെ നന്ദികേശ നിര്‍മാണ ഫണ്ടിന് സംഭാവന ക്ഷണിക്കുന്ന ബോര്‍ഡ് സ്പോണ്‍സര്‍ചെയ്തത് അറഫ ബീഫ്സ്റ്റാള്‍
ആലപ്പുഴ: ക്ഷേത്രത്തിലെ നന്ദികേശ നിർമാണ ഫണ്ടിന് സംഭാവന ക്ഷണിക്കുന്ന ഫഌക്സ് ബോർഡ് സ്പോൺസർ ചെയ്ത് ബീഫ്സ്റ്റാൾ. മാവലിക്കര മറ്റം ശ്രീമഹാദേവ ക്ഷേത്രം ഒമ്പതാം നമ്പർ ചിത്തിരപുരം കരക്കാർ പുതിയതായി നിർമിക്കുന്ന നന്ദികേശത്തിന്റെ നിർമാണ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ അഭ്യർഥിച്ചുള്ള ബോർഡാണ് പ്രദേശത്തെ അറഫ ബീഫ് സ്റ്റാൾ സ്പോൺസർചെയ്തത്.
ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സംഘ്പരിവാർ കേന്ദ്രങ്ങൾ ആണ് ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും വിവാദമാക്കുന്നതും. ഫഌക്സ് വയ്ക്കാൻ പണമില്ലെങ്കിൽ പിച്ച നടത്തിയിട്ടെങ്കിലും പണം ശേഖരിക്കുമായിരുന്നു എന്നതുൾപ്പെടെയുള്ള കമന്റുകളാണ് ഇതിന് ലഭിക്കുന്നത്.
അതോടൊപ്പം, ഭൂരിപക്ഷം ഹൈന്ദവവിശ്വാസികളും ബീഫ് ഉൾപ്പെടെയുള്ള മാംസാഹാരികളായ കേരളത്തിലെ വൈവിധ്യത്തിന് ഉദാഹരണമാണ് ഈ സ്പോൺസർഷിപ്പെന്ന് അഭിപ്രായവും ഉയർന്നിട്ടുണ്ട്.
arafa beef stall sponsored flex board seeking donation for temple
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."