കൈക്കൂലി, നിയമലംഘനം, സദാചാരം; കുവൈത്തിൽ 107 പ്രവാസികൾ പിടിയിൽ
കൈക്കൂലി, നിയമലംഘനം, സദാചാരം; കുവൈത്തിൽ 107 പ്രവാസികൾ പിടിയിൽ
കുവൈത്ത് സിറ്റി: വ്യാജ ഗാർഹിക സഹായ ഏജൻസികൾക്കെതിരെ നിയമ നടപടിയുമായി കുവൈത്ത്. നിയമം ലംഘിച്ച് പ്രവർത്തിച്ച 9 വ്യാജ ഗാർഹിക സഹായ ഏജൻസികളെ കണ്ടെത്തി നടപടി സ്വീകരിച്ചു. താമസ, തൊഴിൽ നിയമം ലംഘിച്ചതിന് 107 പ്രവാസികളെ ആകെ പിടികൂടിയതായി കുവൈറ്റ് മന്ത്രാലയം എക്‌സിൽ ട്വീറ്റ് ചെയ്തു.
കൈക്കൂലിക്കുറ്റം ചുമത്തപ്പെട്ട ഒരാളും പണത്തിന് പകരമായി അധാർമിക പ്രവൃത്തികൾ ചെയ്യുന്ന 12 പേരും പിടിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇത്തരക്കാർക്കെതിരെ റസിഡൻസ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അന്വേഷണം നടത്തിവരികയാണ്.
തന്റെ ബന്ധുക്കളിൽ ഒരാൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി വാഗ്ദാനം ചെയ്ത ഏഷ്യൻ പൗരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഹാജരാകാതിരുന്ന വ്യക്തിയെ സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പണം വാങ്ങി സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാൻ യോഗ്യതയുള്ള അതോറിറ്റിക്ക് റഫർ ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."