HOME
DETAILS

സംവരണ വിഭാഗത്തിനുള്ളില്‍ സാമ്പത്തിക വേര്‍തിരിവ് വേണ്ടെന്ന് സുപ്രിംകോടതി

  
backup
August 25, 2021 | 5:09 AM

65102152-2
 
 
ഹരിയാന സര്‍ക്കാരിന്റെ വിജ്ഞാപനം റദ്ദാക്കി
ന്യൂഡല്‍ഹി: ഒ.ബി.സി വിഭാഗത്തെ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടായി തിരിച്ച് സംവരണാനുകൂല്യം നല്‍കിയ ഹരിയാന സര്‍ക്കാര്‍ നടപടി സുപ്രിംകോടതി റദ്ദാക്കി. സംവരണ വിഭാഗത്തിനുള്ളില്‍ സാമ്പത്തിക തരംതിരിവ് വേണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍.നാഗേശ്വര റാവു, അനിരുദ്ധ് ബോസ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. എന്നാല്‍, ഈ ഉത്തരവ് പ്രകാരം ഇതുവരെ നടത്തിയ നിയമനങ്ങളും പ്രവേശനങ്ങളും അതുപോലെ തുടരാം. പുതിയ വിജ്ഞാപനം മൂന്ന് മാസത്തിനുള്ളില്‍ പുറത്തിറക്കണമെന്നും ഹരിയാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
 
ഒ.ബി.സി സംവരണവുമായി ബന്ധപ്പെട്ട് 2016 ഓഗസ്റ്റ് 17ന് ഹരിയാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഉത്തരവ് പ്രകാരം ഒ.ബി.സിക്കാരിലെ ക്രീമിലെയറില്‍പ്പെടാത്ത വിഭാഗങ്ങളെ പ്രതിവര്‍ഷം വരുമാനം മൂന്നുലക്ഷം വരെയുള്ളവര്‍, ആറ് ലക്ഷം വരെയുള്ളവര്‍ എന്നിങ്ങനെ രണ്ടായി തരം തിരിച്ചു. മൂന്നുലക്ഷം വരെ പ്രതിവര്‍ഷ വരുമാനമുള്ളവര്‍ക്ക് ജോലി, വിദ്യാലയങ്ങളിലെ പ്രവേശനം തുടങ്ങിയവയില്‍ മുന്‍ഗണന നല്‍കി. ഇതിനെതിരേ പിച്ച്‌റ വാര്‍ഗ് കല്യാണ്‍ മഹാസഭാ ഹരിയാന എന്ന സംഘടന നല്‍കിയ ഹരജിയില്‍, സര്‍ക്കാരിന്റെ വിജ്ഞാപനം ഭരണഘടനാവിരുദ്ധമെന്ന് 2018ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിച്ചു. 
ഈ ഉത്തരവാണ് ഇപ്പോള്‍ സുപ്രിംകോടതി ശരിവച്ചത്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  7 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  7 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  7 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  7 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  7 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  7 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  7 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  7 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  7 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  7 days ago