മസ്‌ക്കിന്റെ ബഹിരാകാശ സാറ്റലൈറ്റ് ഉപയോഗിച്ച് ഖത്തര്‍ എയര്‍വേസില്‍ ഇന്റര്‍നെറ്റ്;കൂടുതലറിയാം
ഖത്തര്‍ എയര്‍വേസ് തങ്ങളുടെ യാത്രക്കാര്‍ക്കായി അതിവേഗ സൗജന്യ ഇന്റര്‍നെറ്റ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്കുമായി യോജിച്ചാണ് ഖത്തര്‍ എയര്‍വേസ് തങ്ങളുടെ യാത്രക്കാര്‍ക്കായി ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നത്. സെക്കന്റില്‍ 350 എംബി വരേ വേഗതയിലുള്ള ഇന്റര്‍നെറ്റായിരിക്കും യാത്രക്കാര്‍ക്ക് ലഭിക്കുക.ഘട്ടം ഘട്ടമായിട്ടായിരിക്കും ഖത്തര്‍ എയര്‍വേസ് തങ്ങളുടെ മുഴുവന്‍ സര്‍വീസിലേക്കും സൗജന്യ ഇന്റര്‍നെറ്റ് സേവനം എത്തിക്കുക.
ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക. ഇത് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും. ലോകത്തെ മുന്‍നിര എയര്‍ലൈന്‍ കമ്പനിയെന്ന നിലയില്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാര്‍ ലിങ്കുമായുള്ള കരാറെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. മസ്‌കിന്റെ സ്‌പേസ് എക്‌സിന് കീഴിലുള്ള സ്റ്റാര്‍ലിങ്കിന്റെ ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്തുന്ന അഞ്ചാമത്തെ എയര്‍ലൈന്‍ കമ്പനിയാണ് ഖത്തര്‍ എയര്‍വേസ്.
Content Highlights:qatar airways starlink collaborate for free high speed internet on flight
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."