HOME
DETAILS
MAL
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയവര്‍ക്ക് ലോണ്‍ മേള
backup
November 08 2022 | 05:11 AM
ദുബൈ:തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ലോണ്‍ മേള. കാനറാ ബാങ്കിന്റെ സഹകരണത്തോടെ തിരുവനന്തപുരം,കൊല്ലം ,തൃശൂര്‍,പാലക്കാട് ജില്ലകളിലാണ് ലോണ്‍ മേള സംഘടിപ്പിക്കുന്നത്. നവംബര്‍ 10,11 തീയതികളില്‍ കാനറാ ബാങ്ക് റീജണല്‍ ഓഫീസുകളിലാണ് മേള നടക്കുക.
രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു തൊഴില്‍ ചെയ്തു സ്ഥിരമായി മടങ്ങി വന്നവര്‍ക്ക് www.norkaroots.org എന്ന വെബ്‌സൈറ്റു വഴി അപേക്ഷിക്കാം. നോര്‍ക്ക റൂട്‌സില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ക്കാണ് ലോണ്‍ മേളയില്‍ പങ്കെടുക്കാന്‍ അവസരം. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് (NDPREM)പദ്ധതി പ്രകാരമാണ് ലോണ്‍ നല്‍കുന്നത്. ഇതുവഴി 15 ശതമാനം മൂലധന സബ്സിഡിയും 3 ശതമാനം പലിശ സബ്സിഡിയും സംരംഭകര്‍ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."