HOME
DETAILS
MAL
അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം
backup
August 26 2021 | 04:08 AM
കൊച്ചി: കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നു ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍ക്കുള്ള കോഴ്‌സുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ പിന്‍വലിക്കണമെന്നും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പി.ജി കോഴ്‌സുകള്‍ നിര്‍ത്തലാക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സേവ് ലക്ഷദ്വീപ് ഫോറം (എസ്.എല്‍.എഫ്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഐ.ഐ.എം.പി, ഇക്കോ ടൂറിസം, പണ്ഡാരം ഭൂമി, എന്നീ വിഷയങ്ങളില്‍ ദ്വീപിന്റെ നിലനില്‍പ്പിനും ജനങ്ങളുടെ സ്വത്തിനും ദ്വീപിന്റെ പരിസ്ഥിതിക്കുമെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിയമപരമായും ജനാധിപത്യപരമായും നേരിടും.
അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ കവരത്തിയില്‍ ഉടന്‍ യോഗം ചേര്‍ന്ന് പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവരെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നു ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍ക്കുള്ള കോഴ്‌സുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതില്‍നിന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പിന്‍മാറണമെന്ന് എം.പി മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി.
ഇക്കോ ടൂറിസത്തിന്റെ പേരില്‍ ഐ.ഐ.എം.പി മാനദണ്ഡങ്ങള്‍ പാലിക്കാതെ ദ്വീപിനെ കുത്തക മുതലാളിമാര്‍ക്ക് കൈമാറാനാണ് ശ്രമമെന്ന് എസ്.എല്‍.എഫ് കോര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് സാദിഖ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."