HOME
DETAILS
MAL
ഹരിതക്ക് വിഷമമുണ്ടാക്കുന്ന ഒരു തീരുമാനവും ഉണ്ടാവില്ല- എം.കെ മുനീര്‍
backup
August 26 2021 | 04:08 AM
കോഴിക്കോട്: എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ഹരിത അംഗങ്ങള്‍ വനിത കമീഷന് പരാതി നല്കിയ സംഭവത്തില്‍ സമവായം ഉണ്ടായെന്ന് മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍. പാര്‍ട്ടിക്ക് വിഷമമമില്ലാത്ത രീതിയില്‍, ഹരിത അംഗങ്ങളുടെ ആഗ്രഹത്തിന് അനുസൃതമായി കാര്യങ്ങള്‍ പരിഹരിക്കും. ഹരിതക്ക് വിഷമമുണ്ടാകുന്ന ഒരു തീരുമാനവും ഉണ്ടാകില്ലെന്നും എം.കെ മുനീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസം വളരെയധികം ചര്‍ച്ച ചെയ്ത് സമയമെടുത്താണ് തീരുമാനം കൈക്കൊണ്ടത്. ഔദ്യോഗിക തീരുമാനം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി മാധ്യമങ്ങളെ അറിയിക്കും. ഹരിത എന്ന് പറയുന്നത് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ട്ടി ഘടകമാണ്. അവര്‍ക്ക് വിഷമം ഉണ്ടാകുന്ന രീതിയില്‍ തീരുമാനമെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."