ഗാസയില്‍ മരണസംഖ്യ 3,000 ആയി, 12,500 പേര്‍ക്ക് പരുക്ക്
ഗാസയില്‍ മരണസംഖ്യ 3,000 ആയി, 12,500 പേര്‍ക്ക് പരുക്ക്
റാമല്ല: 11 ദിവസമായി തുടരുന്ന ഇസ്‌റാഈല്‍ ബോംബാക്രമണത്തിലും വ്യോമാക്രമണത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം 3,000 ആയി ഉയര്‍ന്നതായും 12,500 പേര്‍ കൊല്ലപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12500 പേര്‍ക്ക് പരുക്കേറ്റു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ 61 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് .
ഗാസയിലെ ക്രൂരമായ ഇസ്‌റാഈലി ബോംബാക്രമണവും കൂട്ടക്കൊലകളും തുടരുകയും തകര്‍ന്നടിഞ്ഞ വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
അതേ സമയം ഗസ്സയിലെ ആശുപത്രികളിലെ ഇന്ധനം അപകടകരമായ നിലയില്‍ തീര്‍ന്ന നിലയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇങ്ങനെ തുടര്‍ന്നാല്‍ ഗസ്സയിലെ കൂട്ടമരണത്തിന് ലോകം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പുമായി യു.എന്‍ രംഗത്തുവന്നു. ജനറേറ്ററുകള്‍ക്ക് 24 മണിക്കൂര്‍ പോലും പ്രവര്‍ത്തിക്കാനുള്ള ഇന്ധനമില്ല. ജനറേറ്ററുകള്‍ നിലച്ചാല്‍ വന്‍ ദുരന്തമാണുണ്ടാവുക യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ജനറേറ്ററില്ലാതെ ആശുപത്രികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങി പ്രാഥമികമായ കാര്യങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. യു.എന്നിന്റെ ഹ്യുമാനിറ്റേറിയന്‍ ഓഫിസ് ചൂണ്ടിക്കാട്ടുന്നു. ഗസ്സ വരള്‍ച്ചയിലാണ്. യു.എന്നിന്റെ ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സി വക്താവ് ജൂലിയറ്റ് ടോമ ചൂണ്ടിക്കാട്ടുന്നു.
ഫലസ്തീന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും വാഹനങ്ങള്‍ ഈജിപ്തുമായുള്ള തെക്കന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തതിനെത്തുടര്‍ന്ന് ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്നുകള്‍ എന്നിവയുടെ വിതരണം അപകടകരമാം വിധം കുറഞ്ഞുവരികയാണ്. തങ്ങളുടെ ഷെല്‍ട്ടറുകളില്‍ ഇനി വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി: 'ഗസ്സയെ കഴുത്തു ഞെരിച്ച് കൊല്ലുന്നു… ഗസ്സയില്‍ ജീവന്‍ ഇല്ലാതാകുന്നു.' യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഉപരോധത്തെ തുടര്‍ന്ന് ഗസ്സയില്‍ ശുദ്ധജലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും കുറഞ്ഞുവരികയാണ്. ഇസ്‌റാഈലും ഹമാസും തമ്മിലുള്ള ഏറ്റവും പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ യുഎന്നും മറ്റ് മാനുഷിക ഏജന്‍സികളും സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."