ജൂനിയര്‍ ഐ.എ.എസ് ഓഫീസര്‍മാരുടെ ശമ്പളം കൂട്ടാന്‍ നീക്കവുമായി സര്‍ക്കാര്‍
തിരുവന്തപുരം: സംസ്ഥാനത്ത് ജൂനിയര്‍ ഐ.എ.സ് ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. സ്‌പെഷ്യല്‍ അലവന്‍സ് നല്‍കിയിട്ടാണ് സര്‍ക്കാര്‍ ജൂനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്. ഒരു വര്‍ഷം മുമ്പാണ് ഐ.എ.എസ് അസോസിയേഷന്‍ തങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസുകാര്‍ക്ക് (കെഎഎസ്) കേന്ദ്ര സര്‍വീസിലെ തങ്ങളെക്കാള്‍ ശമ്പളമുണ്ടെന്നതാണ് വര്‍ധിപ്പിക്കേണ്ടതിനു കാരണമായി ജൂനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. കെഎഎസുകാര്‍ക്ക് 77,200 രൂപയാണു ശമ്പളം. 7,220 രൂപ സ്‌പെഷല്‍ പേയും നല്‍കുന്നുണ്ട്. എന്നാല്‍, സര്‍വീസില്‍ പ്രവേശിക്കുമ്പോള്‍ ഐഎഎസുകാര്‍ക്ക് 56,100 രൂപയാണു ശമ്പളം. സ്‌പെഷല്‍ പേ ലഭിക്കുന്നുമില്ല.
Content Highlights:increase salary of junior IAS officers
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."