HOME
DETAILS
MAL
കത്ത് വിവാദം: 'രാജി വേണ്ട മാപ്പ് ആയാലും മതി' മേയര്‍ ചെറിയ പ്രായമാണ്, ബുദ്ധി കുറവാണെന്നും കെ. സുധാകരന്
backup
November 09 2022 | 03:11 AM
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. രാജി വേണ്ട മാപ്പ് ആയാലും മതിയെന്നാണ് കെ.പി.സി.സി അധ്യക്ഷന്റെ പ്രതികരണം. പൊതുമാപ്പ് സ്ഥാനം ഒഴിയുന്നതിനേക്കാള്‍ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്യ ചെറിയ പ്രായമാണ്. ബുദ്ധി കുറവാണ്. ബുദ്ധിയില്ലാത്ത മേയര്‍ക്ക് അതുപദേശിക്കാന്‍ സി.പി. എമ്മിന് സാധിക്കണ- സുധാകരന് പറഞ്ഞു. മാപ്പു പറഞ്ഞാല്‍ പ്രതിഷേധം അവസാനിപ്പിക്കാമെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞാല്‍ മാപ്പു പറഞ്ഞാല്‍ കോണ്‍ഗ്രസ് ഇക്കാര്യം പരിഗണിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."