മദീനയിലെ പ്രവാചക പള്ളിയിലെ വിശുദ്ധ റൗദയിൽ മൂന്ന് മാസത്തിനുള്ളിൽ പ്രാർത്ഥന നടത്തിയത് 3 ദശലക്ഷത്തിലധികം വിശ്വാസികൾ
മദീന: പുതിയ ഹിജ്‌റ വർഷത്തിൽ ആദ്യ മൂന്ന് മാസത്തിനുള്ളിൽ മദീനയിലെ പ്രവാചക പള്ളിയിലെ വിശുദ്ധ റൗദയിൽ മുപ്പത് ലക്ഷത്തിലധികം വിശ്വാസികൾ പ്രാർത്ഥന നിർവ്വഹിച്ചതായി കണക്കുകൾ. മദീനയിലെ പ്രവാചക പള്ളി ഏജൻസിയാണ് കണക്കുകൾ വെളിപ്പെടുത്തിയത്.
വിശുദ്ധ റൗദ ശരീഫിൽ മുഹറം, സഫർ, റബീഉൽ അവ്വൽ മാസങ്ങളിൽ 1,149,364 പുരുഷന്മാരും 2,273,033 സ്ത്രീകളുമാണ് പ്രാർത്ഥന നിർവ്വഹിച്ചതെന്ന് പ്രവാചക മസ്ജിദിന്റെ ഏജൻസി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ സ്വർഗീയ സ്ഥലമെന്ന് വിശ്വസിക്കുന്ന വിശുദ്ധ റൗദ ശരീഫിൽ പ്രാർത്ഥനക്കായി ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് അനുമതി. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സമയക്രമീരണങ്ങളും ഇവിടെ പാലിക്കുന്നുണ്ട്.
അതേസമയം, പ്രവാചകനെയും സമീപത്തുള്ള രണ്ട് അനുചരന്മാരെയും സന്ദർശനം നടത്തി സലാം ചൊല്ലാനായി എത്തിച്ചേർന്ന തീർതഥാടകരുടെ എണ്ണം നാൽപത് ലക്ഷം കവിഞ്ഞതായും കണക്കുൾ വ്യക്തമാക്കി. ഈ ഹിജ്‌റ വർഷത്തിൽ 4,125,257 വിശ്വാസികളാണ് പ്രവാചക ഖബറിടത്തിൽ എത്തിച്ചേർന്നത്.
പ്രവാചക പള്ളിയിലെ സന്ദർശകർക്കായി ഇക്കാലയളവിൽ 825,000-ലധികം ഇഫ്താർ (ബ്രേക്കിംഗ്-ഫാസ്റ്റ്) ഭക്ഷണങ്ങളും വിതരണം ചെയ്തു. വെബ്‌സൈറ്റുകൾ, ചാനലുകൾ, ഫീൽഡ് കമ്മ്യൂണിക്കേഷൻ എന്നിവ വഴി പത്ത് വ്യത്യസ്‌ത ഭാഷകളിലായി 1.2 ദശലക്ഷത്തിലധികം സേവനങ്ങളാണ് നൽകിയത്. സോഷ്യൽ മീഡിയ വെബ്‌സൈറ്റുകളിൽ ഇരു ഹറം കാര്യാലയ വകുപ്പ് പ്രസിദ്ധീകരിച്ച ഉള്ളടക്കങ്ങൾ 19.7 മില്യൻ ആളുകളാണ് വീക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."