തോക്കും വാളും മറ്റായുധങ്ങളുമേന്തി നിഖാബിട്ട സ്ത്രീകളും കന്തൂറയും തലപ്പാവുമണിഞ്ഞ പുരുഷന്‍മാരും; ഖത്തര്‍ ദേശീയ ടീമിനെതിരെ വംശീയ-ഇസ്‌ലാമോഫോബിക് കാര്‍ട്ടൂണുമായി ഫ്രഞ്ച് വീക്കിലി
ദോഹ: ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പ് ആരംഭിക്കാനിരിക്കെ, ഖത്തര്‍ ദേശീയ ടീമിന്റെ കളിക്കാരെ മോശമായി ചിത്രീകരിക്കുന്ന, വംശീയവും ഇസ്‌ലാമോഫോബിക്കുമായ കാര്‍ട്ടൂണുമായി ഫ്രഞ്ച് വീക്കിലി. കാര്‍ട്ടൂണിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ഫ്രഞ്ച് പത്രമായ ലെ കനാര്‍ഡ് എന്‍ചൈന്‍ (Le Canard enchaîné) ഒക്ടോബറിലെ പതിപ്പിലാണ്ഖത്തര്‍ ടീമിന്റെ കളിക്കാരെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. അറബ് വംശജരെ സ്റ്റീരിയോടൈപ്പ് ചെയ്യുന്ന രീതിയിലാണ് കാര്‍ട്ടൂണുള്ളത്.
നീണ്ട താടിയുള്ള, മുഖംമൂടി ധരിച്ച, ദേഷ്യക്കാരായ, ആയുധങ്ങള്‍ (വടിവാളുകളും തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും) കയ്യിലേന്തിയ ആളുകളായാണ് അറബ് (ഖത്തര്‍) പുരുഷന്മാരെ കാരിക്കേച്ചറില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇവരുടെ വസ്ത്രത്തില്‍ ജഴിസിയിലെ നമ്പറുകളും ചിത്രീകരിച്ചിട്ടുണ്ട്.
عدد خاص اصدرته جريدة لكنار انشينيه الفرنسية عن قطر لا يمكنكم أن تتخيلوا حجم الحقد الفرنسي الدفين والاحتقار والإهانة فيه لقطر وشعبها وحكومتها ورموزها. اتعجب لماذا لا يزال السفير القطري في باريس؟؟؟!!! pic.twitter.com/JwbtdOWdOP
— Hassan AL ANSARI (@HassanALANSARI3) November 6, 2022
ഇതില്‍ തന്നെ പ്രശസ്തമായ 10ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ താരത്തെ ഒരു സൂയ്‌സൈഡ് വെസ്റ്റ് (suicide vest) ധരിച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മുസ്‌ലിം സ്ത്രീകളെ പര്‍ദ്ദയും നിഖാബും അണിഞ്ഞവരായിട്ടാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്.
കാര്ട്ടൂണിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ലോകകപ്പിന് മുന്നോടിയായി, പാശ്ചാത്യരുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് അറബികളെ, പ്രത്യേകിച്ച് ഖത്തര്‍ വംശജരെ തീര്‍ത്തും വംശീയമായി ചിത്രീകരിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ കാരിക്കേച്ചറിനതിരെ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. കാര്‍ട്ടൂണിലെ ഇസ്‌ലാമോഫോബിക് കണ്ടന്റിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. ഫ്രഞ്ച് പത്രത്തിന്റെ മുസ്‌ലിം വിരുദ്ധതയും വംശീയ വിദ്വേഷ മനോഭാവവുമാണ് ഈ കാര്‍ട്ടൂണിലൂടെ വെളിപ്പെടുന്നതെന്നും പ്രതികരണങ്ങളുണ്ട്.
ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റും മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റുമായ ഹമദ് അല്‍ കവാരിയും കാര്‍ട്ടൂണിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
'കുറച്ച് സ്‌പോര്‍ട്‌സ്മാന്‍ഷിപ് കാണിക്കൂ. കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങളെയും ആക്ഷേപഹാസ്യത്തെയും പോലും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ Le Canard enchaîné പറയുന്നത് കള്ളമാണ്. ഖത്തറിനെ അപകീര്‍ത്തിപ്പെടുത്താനും ആക്രമിക്കാനും വംശീയ വിദ്വേഷം പ്രചരിപ്പിക്കാനും നുണകളിലൂടെ ശ്രമിക്കുകയാണ് അവര്‍,' ഹമദ് അല്‍ കവാരി പറഞ്ഞു.
La satire même caustique est bienvenue!!!
— Hamad Al-Kawari (@alkawari4unesco) November 7, 2022
Mais le Canard Enchaîné a décidé de recourir au mensonge, la haine et la rancune pour attaquer le Qatar et le dénigrer.
Gardez un peu de loyauté et d’esprit sportif au moins #france#FIFA2022 pic.twitter.com/TfHjAsDxDb
ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങളെയും എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റികള്‍ക്കെതിരായ ചൂഷണങ്ങളെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി പുറത്ത് വന്നുകൊണ്ടിരിക്കുന്നതിനിടെ കൂടിയാണ് ഈ 'കാര്‍ട്ടൂണ്‍ വിവാദ'വും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
Another day, another instance of French racism & xenophobia against Arabs as the FIFA World Cup Qatar ?? 2022 is just around the corner
— Saad Abedine (@SaadAbedine) November 8, 2022
France’s ?? weekly Le Canard Enchaîné @canardenchaine published caricature of Qatari footballers dressed as terroristshttps://t.co/hH6jhdwNVM https://t.co/czepuYcoLg
ഈ മാസം അവസാനമാണ് 2022 ഫുട്‌ബോള്‍ ലോകകപ്പിന് ഖത്തറില്‍ തുടക്കമാകുന്നത്. ആതിഥേയ രാജ്യമെന്ന രീതിയില്‍ ഖത്തറും ലോകകപ്പില്‍ കളിക്കുന്നുണ്ട്.
عدد خاص اصدرته جريدة لكنار انشينيه الفرنسية عن قطر لا يمكنكم أن تتخيلوا حجم الحقد الفرنسي الدفين والاحتقار والإهانة فيه لقطر وشعبها وحكومتها ورموزها. اتعجب لماذا لا يزال السفير القطري في باريس؟؟؟!!! pic.twitter.com/JwbtdOWdOP
— Hassan AL ANSARI (@HassanALANSARI3) November 6, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."