HOME
DETAILS

ഒരു മാസം പിന്നിട്ടിട്ടും ആളൊഴിയാതെ ഇലന്തൂരിലെ വീടും പരിസരവും; മൃതദേഹം കണ്ടെടുത്ത കുഴിയും വീടിനുള്‍വശവും കാണാന്‍ കൂടുതലാളുകള്‍

  
backup
November 10 2022 | 10:11 AM

kerala-elanthoor-human-scarifies-bagavalsingh-house-crime-tourism2022

ഇലന്തൂര്‍: ഒക്ടോബര്‍ 10നാണ് നാടിനെ നടുക്കിയ നരബലി ക്കേസ് പുറത്തുവരുന്നത്. ഇലന്തൂരില്‍ സ്ത്രീകളെ അതി ക്രൂരമായി കൊന്നൊടുക്കിയ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. കേസ് പുറത്തുവന്ന് ഒരു മാസം പിന്നിട്ടിട്ടും ആളൊഴിയാതെ തുടരുകയാണ് ഇലന്തൂരിലെ ആ വീടും പരിസരവും.

ഇലന്തൂരിലെ വീടും പരിസരവും ഒരു മാസമായി പോലീസ് നിയന്ത്രണത്തിലായിരുന്നു.ശനിയാഴ്ചയോടെ നിയന്ത്രണങ്ങള്‍ മാറ്റിയിട്ടുണ്ടെങ്കിലും ബാരിക്കേഡുകള്‍ അവിടെത്തന്നെയുണ്ട്.അതോടെ വീടും പരിസരവും കാണാന്‍ എല്ലാദിവസവും തന്നെ ധാരാളം ആളുകളാണ് എത്തുന്നത്. ചിലര്‍ക്ക് കാണേണ്ടത് മൃതശരീരങ്ങള്‍ കണ്ടെടുത്ത കുഴികളാണെങ്കില്‍ മറ്റു ചിലര്‍ക്ക് കാണേണ്ടത് കൊലനടന്ന വീടിനുള്‍വശമാണ്.
വീടിന്റെ രണ്ടുവശത്തേക്കുള്ള വാതിലുകളും താഴിട്ടുപൂട്ടിയ നിലയിലാണ്.ചില ജനലുകള്‍ മാത്രം തുറന്നുകിടക്കുന്നുണ്ട്. അലങ്കോലമായിക്കിടക്കുന്ന മുറികളില്‍ കുറച്ച് വസ്ത്രങ്ങള്‍, അലമാരകള്‍, പേപ്പറുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയൊക്കെയാണ് തുറന്നുകിടക്കുന്ന ജനലിലൂടെ നോക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്. വീടിനുള്ളിലെ കാഴ്ചകള്‍ പൂര്‍ണമായും കാണാന്‍ സാധിക്കില്ലെങ്കിലും ഇവിടെയെത്തുന്നവരില്‍ പലരും ഭയം നിറഞ്ഞ കണ്ണുകളോടെ ഈ ജനലുകള്‍ക്കിടയിലൂടെ വീടിനകത്തേക്ക് നോക്കാറുണ്ട്. വൈദ്യശാലയുടെ വാതിലുകളും പൂട്ടിയിട്ടിരിക്കുകയാണ്.

കാഴ്ച്ചക്കാരില്‍ പലരും കുട്ടികളുമായാണ് ഇവിടേക്ക് എത്തിയിരുന്നത്. എന്നാല്‍ കുട്ടികളുമായി വരുന്നവരോട് നിങ്ങള്‍ എന്ത് പറഞ്ഞാണ് അവര്‍ക്ക് കാര്യങ്ങള്‍ വിശദ്ധീകരിക്കുക എന്ന നാട്ടുകാരുടെ ചോദ്യങ്ങള്‍ മൂലമാകാം ഇപ്പോള്‍ വരുന്നവരില്‍ കുട്ടികളുടെ സാന്നിധ്യം കുറവാണെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നുവശവും ഒഴിഞ്ഞുകിടക്കുന്ന ഈ മൂന്നരയേക്കര്‍ സ്ഥലത്തിന് ഇന്ന് ഒരു ശ്മശാന മൂകതയാണ്. പഴയവീടിനും തിരുമ്മല്‍കേന്ദ്രത്തിനും ചുറ്റുമായി തളംക്കെട്ടിനില്‍ക്കുന്ന ശാന്തത ആളുകളില്‍ ഭയം വര്‍ദ്ധിപ്പിക്കും. ദൂരദേശങ്ങളില്‍ നിന്നുമെത്തുന്നവരില്‍ പലരും ഭയം മൂലം റോഡില്‍ നിന്നും മറ്റും എത്തി നോക്കി മടങ്ങാറുണ്ട്.

ഒക്ടോബര്‍ 10നാണ് പദ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇലന്തൂര്‍ മണ്ണപ്പുറം ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍നിന്നു പ്രതികളായ ഭഗവല്‍സിങ്ങിനെയും ലൈലയെയും കടവന്ത്ര പോലീസ് അറസ്റ്റുചെയ്യുന്നത്.കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്ന സംശയത്തില്‍ 11ന് തെളിവെടുപ്പിനായി ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരെ ഇലന്തൂരില്‍ എത്തിച്ചതോടെ പദ്മത്തിന്റെയും(52)റോസ്ലിന്റെയും(49)ശരീരഭാഗങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago