HOME
DETAILS
MAL
ഒ. ചന്ദ്രശേഖരനോട് അനാദരവ് കാണിച്ചില്ലെന്ന് മന്ത്രി പി. രാജീവ്
backup
August 28 2021 | 03:08 AM
പരാതി നല്‍കുമെന്ന് വി.ഡി സതീശന്‍
കൊച്ചി: അന്തരിച്ച ഒളിമ്പ്യന്‍ ഒ.ചന്ദ്രശേഖരനോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാണിച്ചുവെന്ന ആരോപണം തുറന്ന പോരിലേക്ക്. ഒളിമ്പ്യനോട് സര്‍ക്കാര്‍ അനാദരവ് കാണിച്ചില്ലെന്ന് മന്ത്രി പി.രാജീവും ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും രംഗത്തെത്തി. കലൂര്‍ എസ്.ആര്‍.എം റോഡിലുള്ള ചന്ദ്രശേഖരന്റെ വസതി സന്ദര്‍ശിച്ച ശേഷമായിരുന്നു ഇരുനേതാക്കളുടെയും പ്രതികരണം. ഒ.ചന്ദ്രശേഖരനോട് സര്‍ക്കാര്‍ അനാദരവ് കാണിച്ചില്ലെന്ന്, കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മന്ത്രി പി.രാജീവ് വ്യക്തമാക്കി. താന്‍ തലസ്ഥാനത്തായിരുന്നു. സര്‍ക്കാരിനുവേണ്ടി എ.ഡി.എമ്മാണ് റീത്ത് സമര്‍പ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ മൂലം ചില തടസങ്ങളുണ്ടായിരുന്നു. ഈ കായികപ്രതിഭയോട് വലിയ ആദരവാണ് എന്നും സര്‍ക്കാര്‍ പുലര്‍ത്തിയത്. ജീവിച്ചിരുന്ന കാലത്ത് തന്നെ അദ്ദേഹത്തെ ആദരിച്ചിരുന്നു. ഭാര്യയോടും മക്കളോടും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി മന്ത്രി അറിയിച്ചു. മികച്ച ഫുട്ബാളറെയാണ് കേരളത്തിന് നഷ്ടമായതെന്നും മന്ത്രി പറഞ്ഞു. അതേസമയം അര്‍ഹിക്കുന്ന വിടവാങ്ങല്‍ ആദരവ് നല്‍കാത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഔദ്യോഗിക ബഹുമതികള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യം ടി.ജെ.വിനോദ് എം.എല്‍.എ ജില്ലാ ഭരണകൂടത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ പെടുത്തിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. ഫുട്‌ബോളില്‍ ഇന്ത്യയെ ഒളിമ്പിക്‌സില്‍ പ്രതിനിധീകരിച്ച അപൂര്‍വം മലയാളി താരങ്ങളിലൊരാളായിരുന്നു ഒ.ചന്ദ്രശേഖരന്‍. എന്നിട്ടും അദ്ദേഹത്തിന് അര്‍ഹിക്കുന്ന രീതിയിലുള്ള ആദരവ് കിട്ടാത്തതില്‍ വേദനയുണ്ട്. ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാരിന് പരാതി നല്‍കുമെന്നും പ്രതിപക്ഷനേതാവണ്ടവ്യക്തമാക്കി. ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ്, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരും പ്രതിപക്ഷ നേതാവിനെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."