ഖത്തര്‍ ലോകകപ്പ്: ജര്‍മന്‍ ടീമിനെ പ്രഖ്യാപിച്ചു
ഖത്തര്‍ ലോകകപ്പിനുള്ള ജര്‍മന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം മരിയോ ഗോട്‌സെ ടീമില്‍ തിരികെയെത്തിയതാണ് ശ്രദ്ധേയം. പരിക്കേറ്റ ഫ്‌ലോറന്‍ വെര്‍ട്‌സും മര്‍ക്കോ റൂയിസും ടീമില്‍ ഇടം നേടിയില്ല. ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിന്റെ 17കാരന്‍ യുസുഫ മോകോകൊയും ഖത്തറിലേക്ക് പറക്കും.
പരുക്കിലല്ലാത്ത പ്രമുഖ താരങ്ങളൊക്കെ ടീമില്‍ ഇടംപിടിച്ചപ്പോള്‍ ടിമോ വെര്‍ണര്‍, മാറ്റ് ഹമ്മല്‍സ് എന്നിവരെ പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്ക് ഒഴിവാക്കി. മാനുവല്‍ ന്യൂയര്‍ തന്നെയാണ് ഗോള്‍ പോസ്റ്റില്‍. ടെര്‍ സ്റ്റേഗന്‍, കെവിന്‍ ട്രാപ്പ് എന്നിവര്‍ മറ്റ് ഗോള്‍ കീപ്പര്‍മാരാവും. റൂഡിഗര്‍, മുള്ളര്‍, ഗോരട്‌സ്‌ക, ഗുണ്ടോഗന്‍, കിമ്മിച്ച്, മുസ്യാല, സാനെ, ഹാവെര്‍ട്‌സ്, നാബ്രി തുടങ്ങി പ്രമുഖരെല്ലാം ടീമിലുണ്ട്.
ജര്‍മനി ടീം
ഗോള്‍കീപ്പര്‍മാര്‍:
മാനുവല്‍ നോയര്‍ (ബയേണ്‍ മ്യൂണിക്ക്)
മാര്‍ക്ക് ആന്ദ്രേ ടെര്‍സ്‌റ്റെഗന്‍ (ബാഴ്‌സലോണ)
കെവിന്‍ ട്രാപ്പ് (എന്ത്രാക്ട് ഫ്രാങ്ക്ഫുര്‍ട്ട്)
പ്രതിരോധനിര:
അര്‍മല്‍ ബെല്ല കൊച്ചാപ് (സതാംപ്ടണ്‍)
മത്ത്യാസ് ഗിന്റര്‍ (ഫ്രീബര്‍ഗ്)
ക്രിസ്റ്റ്യന്‍ ഗുണ്ടര്‍ (ഫ്രീബര്‍ഗ്)
തിലോ കെഹ്‌റര്‍ (വെസ്റ്റ്ഹാം)
ലൂക്കാസ് ക്ലോസ്റ്റര്‍മാന്‍ (ആര്‍.ബി ലീപ്‌സിഷ്)
ഡേവിഡ് റൗം (ലീപ്‌സിഷ്)
ആന്റോണിയോ റൂഡിഗര്‍ (റയല്‍ മാഡ്രിഡ്)
നിക്കോ സ്‌ക്ലോട്ടര്‍ബെക്ക് (ഡോട്മുണ്ട്)
നിക്ലാസ് സുലെ (ഡോട്മുണ്ട്)
മധ്യനിര:
ജൂലിയന്‍ ബ്രാന്റ് (ഡോട്മുണ്ട്)
ലിയോണ്‍ ഗോരട്‌സ്‌ക (ബയേണ്‍)
മരിയോ ഗോട്‌സെ (ഫ്രാങ്ക്ഫുര്‍ട്ട്)
ഇല്‍കേ ഗുണ്ടോഗന്‍ (മാഞ്ചസ്റ്റര്‍ സിറ്റി)
ജോഷ്വ കിമ്മിച്ച് (ബയേണ്‍)
ജൊനാസ് ഹോഫ്മാന്‍ (ബൊറുഷ്യ ഗ്ലാദ്ബാക്ക്)
മുന്നേറ്റനിര:
തോമസ് മുള്ളര്‍ (ബയേണ്‍)
കരീം അദേയെമി (ഡോട്മുണ്ട്)
കായ് ഹാവെര്‍ട്‌സ് (ചെല്‍സി)
ജമാല്‍ മുസ്യാല (ബയേണ്‍)
സെര്‍ജി നാബ്രി (ബയേണ്‍)
യൂസുഫ മുകോകോ (ഡോട്മുണ്ട്)
ലിറോയ് സാനെ (ബയേണ്‍)
നിക്ലാസ് ഫുള്‍ക്രുഗ് (വെര്‍ഡര്‍ ബ്രമന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."