ബാലന് ക്രൂരപീഡനം: പൊലിസ് അവസരോചിതമായി പെരുമാറിയില്ലെന്ന് ആക്ഷേപം
അടിമാലി : ബാലന് ക്രൂരപീഡനമേറ്റ സംഭവത്തില്‍ അവസരോചിതമായ തീരുമാനങ്ങള്‍ എടുക്കതെ നാല് ദിവസം അടിമാലി പൊലിസ് വട്ടംകറങ്ങി. സംഭവം നടന്ന ചൊവ്വാഴ്ച്ച മുതല്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ഇന്നലെ വരെ പൊലിസ് സംഭവത്തില്‍ നിഷ്‌ക്രീയ സമീപനം സ്വീകരിച്ചുവെന്നാണ് ആക്ഷേപം. ചൊവ്വാഴ്ച്ച രാവിലെ 9.30 ഓടെയാണ് ബാലന്‍ വീടിനുള്ളില്‍ പീഡനം അനുഭവിച്ച് വരുന്ന വിവരം ഓട്ടോ ഡ്രൈവര്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്നും പുറം ലോകം അറിയുന്നത്.
അപ്പോള്‍ തന്നെ നാട്ടുകാര്‍ നിര്‍ബന്ധിച്ചിട്ടും മാതാവ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ തയ്യാറായില്ല. വിവരം നാട്ടുകാര്‍ അര കിലോമീറ്റര്‍ അകലെയുള്ള അടിമാലി പൊലിസില്‍ അറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കളുടെ വാഹനം, കട എന്നിവ രോക്ഷാകൂലരായ ഒരുകൂട്ടം ആളുകള്‍ നശിപ്പിച്ചു. ഫയര്‍ ഫോഴ്‌സ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇവിടേയും പൊലിസിന്റെ സാനിധ്യം ഉണ്ടായില്ല. മാതാപിതാക്കളുടെ പീഡനമാണ് കുട്ടിയുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും പൊലിസ് മുഖവിലയ്‌ക്കെടുത്തില്ല. അതിനാല്‍ അവശതയിലായ കുഞ്ഞിനെ ഈ മാതാവിനോടൊപ്പം മാത്രം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയ്ക്കരുതെന്നും പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ കുട്ടിയെ കൊണ്ടുപോയ വാഹനം തടഞ്ഞു. ഈ സമയത്തും പൊലിസ് ഇവിടെ എത്തുകയോ, കുട്ടിയോടൊപ്പം പോകുകയോ ഉണ്ടായില്ല. ചൊവ്വാഴ്ച്ച വൈകുനേരം 7 മണിയോടെ യുവതിയെ പൊലിസിന് കസ്റ്റഡിയില്‍ ലഭിച്ചതാണ്. എന്നാല്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം ഏങ്ങനെ നടപ്പാക്കണം എന്നുള്ള കാര്യത്തില്‍ വ്യക്തത ഇല്ലാത്തതുമൂലം യുവതിയുടെ കസ്റ്റഡി മനപൂര്‍വ്വം നീട്ടി. ഈ ആക്ഷേപം ജില്ലാ ശിശുഷേമ സമിതിയും പ്രകടിപ്പിച്ചു.
ഇത്തരം കേസില്‍ മാതാവിനേയും കുഞ്ഞിനേയും കോടതിയില്‍ ഹാജരാക്കാമെന്നും കുഞ്ഞിന്റെ സംരക്ഷണം സര്‍ക്കാര്‍ നോക്കണമെന്നും സുപ്രീം കോടതി വിധി ഉള്ളതാണ്. എന്നാല്‍ ഈ കേസില്‍ അടിമാലി പൊലിസ് വിദഗ്ധ ഉപദേശം തേടാതെ കസ്റ്റഡി നീട്ടികൊണ്ടുപോയി. കുഞ്ഞിനേയും മാതാവിനേയും വ്യാഴാഴ്ച്ച തന്നെ കോടതിയില്‍ ഹാജരാക്കാമെന്ന് ശിശുഷേമ സമിതി നിര്‍ദ്ദേശിച്ചെങ്കിലും അതും നടപ്പാക്കുവാന്‍ പൊലിസിന് കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."