അടുത്ത വര്‍ഷം ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി മാറുമെന്ന് യു.എന്‍
ന്യൂയോര്‍ക്ക്: 2023ല്‍ ചൈനയ്ക്ക് പകരം ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി മാറുമെന്ന് ഐക്യരാഷ്ട്രസഭ. നവംബര്‍ 15ഓടെ ലോകജനസംഖ്യ 800 കോടി തികയുമെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ല്‍ ലോകജനസംഖ്യ എട്ട് ബില്യണിലെത്തുമെന്ന് ഈ വര്‍ഷം ജൂലൈ 11ന് ലോക ജനസംഖ്യാ ദിനത്തില്‍ പുറത്തിറക്കിയ യു.എന്‍ വേള്‍ഡ് പോപുലേഷന്‍ പ്രോസ്‌പെക്ട്‌സ് പ്രവചിച്ചിരുന്നു.
1950ന് ശേഷം ആദ്യമായി ആഗോള ജനസംഖ്യാ വളര്‍ച്ച 2020ല്‍ ഒരു ശതമാനത്തില്‍ താഴെയായിരുന്നു. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ട് രാജ്യങ്ങളില്‍ മാത്രമായിരിക്കും 2050ലെ ജനസംഖ്യാ വര്‍ധനവിന്റെ പകുതിയിലധികവും കേന്ദ്രീകരിക്കപ്പെടുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ലോകജനസംഖ്യ 2030ല്‍ ഏകദേശം 8.5 ബില്യണായും 2050ല്‍ 9.7 ബില്യണായും 2080കളില്‍ 10.4 ബില്യണായും ഉയരും. 2100 വരെ ആ നില തുടരുമെന്നും പ്രതീക്ഷിക്കുന്നു.
'നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കാനും പൊതുമാനവികതയെ തിരിച്ചറിയാനും ആരോഗ്യരംഗത്തെ പുരോഗതിയില്‍ അഭിമാനിക്കാനുമുള്ള അവസരമാണിത്. ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയും മാതൃശിശു മരണനിരക്ക് ഗണ്യമായി കുറയുകയും ചെയ്തു'- യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."