തിരുവല്ലയില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ പണപ്പിരിവ് വിവാദമാകുന്നു
തിരുവല്ല: വഴിവാണിഭ സംഘത്തിന്റെ പക്കല്‍ നിന്നുള്ള സി.പി.എം പ്രാദേശിക നേതാവിന്റെ പണപ്പിരിവ് വിവാദമാകുന്നു. നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള വഴിവാണിഭക്കാരില്‍ നിന്നും കാര്‍ഷക തൊഴിലാളി യൂനിയന്‍ ഏരിയാ ഭാരവാഹി കൂടിയായ നേതാവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പണപ്പിരിവ് സഹിക്കവയ്യാതായതോടെ വഴിയോര കച്ചവടക്കാരും ഒരുവിഭാഗം പ്രവര്‍ത്തകരും നേതാവിനെതിരെ സി.പി.എം-സി.ഐ.ടി.യു ജില്ലാ കമ്മിറ്റികള്‍ക്ക് പരാതി നല്‍കിയതായാണ് വിവരം.
തട്ടുകട തൊഴിലാളി യൂനിയന്റെ പേരിലാണ് പ്രധാനമായും പിരിവ് നടത്തുന്നത്. വഴിവാണിഭക്കാര്‍ അടക്കമുള്ള കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയാണ് പിരിവ് നടത്തുന്നത്. തള്ളുവണ്ടിക്കാരെ പോലും നേതാവ് വെറുതെ വിടാറില്ലെന്നും ആക്ഷേപമുണ്ട്. പിരിവ് നല്‍കിയില്ലങ്കില്‍ കച്ചവടം നടത്താന്‍ സമ്മതിക്കില്ലന്നാണ് നേതാവിന്റെ ഭീഷണി. പഴം, പച്ചക്കറി, മത്സ്യം തുടങ്ങി അന്യ സംസ്ഥാനക്കാരായ ബോല്‍പൂരിക്കാരും ഇയാളുടെ ഇരകളാണ്.
െൈവകുന്നേരങ്ങളിലാണ് പിരിവ്. ദിവസം നൂറ് മുതല്‍ 300 രൂപ വരെ നേതാവിന് നല്‍കുന്ന കച്ചവടക്കാര്‍ നഗരത്തില്‍ ഉണ്ടത്രേ. നഗരത്തില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടികള്‍ ഉണ്ടെങ്കില്‍ തുക പിന്നെയും കൂടും. പിരിവ് കൂടാതെ പച്ചക്കറിയും മീനും ഉള്‍പ്പടെയുള്ളവയും കൈപ്പറ്റും.
ക്ഷ്യമിട്ട തുക പകല്‍ സമയം കൊണ്ട് ലഭിച്ചില്ലങ്കില്‍ തട്ടുകടക്കാരാണ് അടുത്ത ഇര. തുക നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടപടി എടുപ്പിക്കുന്നതും പതിവാണെന്ന് കച്ചവടക്കാര്‍ പറയുന്നു. തട്ടുകട തൊഴിലാളി യൂനിയന്‍, കര്‍ഷക തൊഴിലാളി യൂനിയന്‍, ലോറി തൊഴിലാളി യൂനിയന്‍ അടക്കമുള്ള സംഘടനകളുടെ തിരുവല്ലയിലെ പ്രധാന ചുമതലക്കാരനായ ഇദ്ദേഹം ചില വന്‍കിട കച്ചവടക്കാരുടെ ആജ്ഞാനുവര്‍ത്തിയാണെന്നും ആരോപണമുണ്ട്.
നഗരത്തിലെ പല ഭാഗങ്ങളിലും വന്‍കിടക്കാര്‍ക്ക് ഭീഷണിയാകുന്ന വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ക്വട്ടേഷന്റെ ഭാഗമാണത്രേ പിരിവ്. ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച് ഇദ്ദേഹത്തിനെതിരേ പലതവണ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും നടപടി എടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറാകാത്തതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് വലിയ അതൃപ്തിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."