ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് യാത്രക്കാരന് നടുറോഡില്‍ മര്‍ദ്ദനം,ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ കേസെടുത്ത് പൊലിസ്
തിരുവനന്തപുരം:ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് യാത്രക്കാരന് നടുറോഡില്‍ മര്‍ദ്ദനം.
നെയ്യാറ്റിന്‍കര സ്വദേശിയായ പ്രതീപിനെയാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം നിറമണ്‍കരയിലായിരുന്നു സംഭവം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കരമന പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച്ച ജോലി കഴിഞ്ഞ് മടങ്ങവേ നിറമണ്‍കരയിലെ ഗതാഗതകുരുക്കില്‍പെട്ട് നില്‍ക്കവെ എയര്‍ ഹോണ്‍ മുഴക്കി എന്ന് ആരോപിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കള്‍ ചേര്‍ന്ന് പ്രതീപിനെ മര്‍ദിക്കുകയായിരുന്നു. നിയമം ലംഘിച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാര്‍ വാഹനം ഓടിച്ചിരുന്നത് എന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്.ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. എയര്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് ആദ്യം തട്ടിക്കയറുകയും താന്‍ അല്ലെന്ന് പറഞ്ഞിട്ടും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കാതെ ഇരുവരും ചേര്‍ന്ന് നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്നും പ്രദീപ് പറഞ്ഞു.സിഗ്‌നലില്‍ പച്ച കത്തിയപ്പോള്‍ പെട്ടെന്ന് തന്നെ സ്‌കൂട്ടര്‍ എടുത്ത് ഇരുവരും കടന്നുകളഞ്ഞു. തലക്കും മുഖത്തുമായി പരിക്കേറ്റ പ്രദീപിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. കരമന പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പ്രദീപ് ആരോപിക്കുന്നു. തുടര്‍ന്ന് സംഭവം നടന്ന സ്ഥലത്ത് സമീപത്തുള്ള കടയില്‍ നിന്നും പ്രദീപ് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."