HOME
DETAILS
MAL
ഗസ്സയില്‍ ഇസ്‌റാഈല്‍ വെടിയേറ്റ ഫലസ്തീന്‍ ബാലന്‍ മരിച്ചു
backup
August 28 2021 | 15:08 PM
ഗസ്സ: ഫലസ്തീനിലെ ഗസ്സയില്‍ ഇസ്‌റാഈല്‍ സേനയുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരന്‍ മരിച്ചു. ഹസന്‍ അബു അല്‍ നൈലാണ് കൊല്ലപ്പെട്ടത്.
ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീന്‍കാര്‍ നടത്തിയ പ്രതിഷേധത്തിനിടെ ഈ മാസം 21നായിരുന്നു ഹസന്‍ അബൂ നൈലിന് ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിയേറ്റിരുന്നത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടി ഇന്നലെയാണ് മരിച്ചത്. അന്നു നടന്ന വെടിവയ്പില്‍ 41 ഫലസ്തീന്‍കാര്‍ക്കു പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."