ഓണവില്ലൊരുക്കുന്നവര്‍ക്ക് അവഗണന
തിരുവനന്തപുരം: തിരുവോണ നാളില്‍ ഓണവില്ലൊരുക്കുന്നവര്‍ക്ക് അവഗണന. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാന ആചാരങ്ങളില്‍ ഒന്നായ തിരുവോണനാളിലെ ഓണവില്ല് സമര്‍പിക്കുന്നതിന് അര്‍ഹിക്കുന്ന പരിഗണന അധികാരികള്‍ ഇത് വരെ നല്‍കിയിട്ടില്ല.
ക്ഷേത്രോല്‍പത്തി കാലം മുതല്‍ തന്നെ മുറതെറ്റാതെ നടന്നുവരുന്ന ആചാരമാണിത്. നൂറ്റാണ്ടുകളായി ക്ഷേത്രത്തിലേക്കുളള ഓണവില്ലുകള്‍ സമര്‍പ്പിക്കാന്‍ അവകാശമുള്ള ഒരേയൊരു കുടുംബക്കാരാണ് വിളയില്‍വീട്ടുകാര്‍. അനന്തശയനം, ദശാവതാരം, ശ്രീരാമപട്ടാഭിഷേകം, ശ്രീകൃഷ്ണലീല, ശാസ്താവ്, വിനായകന്‍ എന്നിങ്ങനെ ആറുതരം വില്ലുകളാണ് ഇവര്‍ നിര്‍മിക്കുന്നത്. ദേവഗണത്തില്‍ പെടുന്ന വൃക്ഷങ്ങളായ മഞ്ഞക്കടമ്പിലും മഹാഗണിയിലുമാണ് ഇവ നിര്‍മിക്കുന്നത്. ശനിദോഷ പരിഹാരത്തിനായി ഓണവില്ലുകള്‍ പൂജാമുറിയില്‍ സൂക്ഷിക്കുന്നത് ഉത്തമമെന്ന് വിശ്വാസികള്‍ കരുതുന്നു.ആറന്മുള കണ്ണാടി, കുമ്പളങ്ങി വില്ലേജ്, പോച്ചംപളളി പട്ട്, ചെട്ടികുളങ്ങര കെട്ടുകാഴ്ച, പയ്യന്നൂര്‍ പവിത്രമോതിരം എന്നിവയ്ക്ക് നേരത്തെ യുനെസ്‌കോയില്‍ നിന്ന് അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ അത്തരം അംഗീകാരത്തിന് എന്തുകൊണ്ടും അര്‍ഹതയുളള ഇവര്‍ക്കു വേണ്ടി ശബ്ദക്കാന്‍ ആരുമില്ല .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."