HOME
DETAILS

അന്നഹ്ദ അറബിക് മാഗസിന്‍: മലയാളികള്‍ അറബി വായിച്ച പതിനഞ്ച് വര്‍ഷങ്ങള്‍

  
backup
August 29 2021 | 04:08 AM

46535631

 

മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

കേരളത്തിലെ ഇസ്‌ലാമിക ആഗമന ചരിത്രത്തോളം പഴക്കമുണ്ട് കേരള അറബ് സാഹിത്യ ചരിത്രത്തിന്. കച്ചവടാവശ്യാര്‍ഥം കേരളത്തില്‍ വന്ന് ഇവിടെ സ്ഥിരതാമസമാക്കിയ അറബികളിലൂടെയും ഇസ്‌ലാമിക പ്രബോധനാവശ്യാര്‍ഥം നിര്‍മിക്കപ്പെട്ട മസ്ജിദിലൂടെയും പിന്നീട് വന്ന മദ്‌റസ, ദര്‍സ് സംവിധാനങ്ങളിലൂടെയുമായിരുന്നു അറബ് സാഹിത്യം കേരളത്തില്‍ വളര്‍ന്നുവന്നത്. ഇസ്‌ലാമിക പ്രബോധനം ലക്ഷ്യമിട്ട് മഖ്ദൂമികള്‍ മഅ്ബറില്‍ കപ്പലിറങ്ങിയതോടെ അതിന്റെ വളര്‍ച്ചക്ക് ആക്കം കൂടി. മഖ്ദൂം കുടുംബം, ശാലിയാത്തി, കോഴിക്കോട്ടെ ഖാളി കുടുംബം, ഉമര്‍ ഖാളി, വക്കം മൗലവി തുടങ്ങിയവരിലൂടെ അറബ് സാഹിത്യം കേരളത്തില്‍ അതിന്റെ സുവര്‍ണ കാലഘട്ടത്തിലേക്ക് കുതിച്ചു. ഇസ്‌ലാമിക ജ്ഞാനശാസ്ത്ര ഗ്രന്ഥങ്ങളായും അധിനിവേശത്തിനെതിരെയുള്ള പ്രതിരോധകാവ്യമായും പ്രവാചക പ്രകീര്‍ത്തന കാവ്യമായും ജേര്‍ണലുകളായും വളര്‍ന്ന സാഹിത്യ മേഖലയുടെ തുടര്‍ച്ചയാണ് കേരളത്തില്‍നിന്നു പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന അറബ് സാഹിത്യ കൃതികള്‍.


കേരളത്തിന്റെ അറബ് സാഹിത്യ ചരിത്രത്തെ സംബന്ധിച്ചെടുത്തോളം അന്നഹ്ദ അറബിക് മാഗസിന്റെ ആരംഭം വിപ്ലവകരമായൊരു ചുവടുവയ്പ്പായിരുന്നു. 2006ല്‍ പ്രസാധനം ആരംഭിച്ച അന്നഹ്ദ ചുരുങ്ങിയ കാലയളവില്‍ തന്നെ വലിയൊരു ശതമാനം അനുവാചകരുടെ ഇഷ്ട മാഗസിനായി മാറി. പുതിയ പതിപ്പുകള്‍ക്ക് വേണ്ടി വായനക്കാര്‍ കാത്തിരുന്നു. കേരളത്തില്‍ നിന്ന് തന്നെ പുറത്തിറങ്ങുന്ന ഇതര മാഗസിനുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി കാലികവും മനോഹരവുമായ ഉള്ളടക്കത്തോടെ തുടര്‍ച്ചയായിത്തന്നെ വായനക്കാരുടെ കൈയ്യിലേക്ക് ഓരോ പ്രതിയും എത്തിക്കൊണ്ടിരുന്നതാണ് അതിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചത്. ഒരു വര്‍ഷം കൊണ്ട് തന്നെ കേരളത്തിനകത്തുനിന്നെന്ന പോലെ കേരളത്തിന് പുറത്തുള്ള ഉള്‍പ്രദേശങ്ങളില്‍ നിന്നുപോലും മാഗസിന്റെ വരിക്കാരാകാന്‍ ആഗ്രഹിച്ച് ആളുകളെത്തി. മുമ്പ് പ്രസിദ്ധീകൃതമായിരുന്നതും ഇപ്പോള്‍ പ്രസിദ്ധീകരണം തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഒരു മാഗസിനും അവകാശപ്പെടാന്‍ സാധ്യമല്ലാത്ത വിധം അന്നഹ്ദ മാഗസിന്‍ വിജയകരമായ പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നു.


2006 ഓഗസ്റ്റില്‍ പ്രസാധനം ആരംഭിച്ച അന്നഹ്ദ അറബിക് മാഗസിന്‍ ഒരുകൂട്ടം വിദ്യാര്‍ഥികളുടെ നിതാന്ത പരിശ്രമത്തിന്റെയും ശക്തമായ ആത്മവിശ്വാസത്തിന്റെയും ഫലമായിരുന്നു. ഒഴിവ് പിരിയഡുകളിലെ സര്‍ഗാത്മക ചര്‍ച്ചകളില്‍ നിന്നാണ് പിന്നീട് ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള എഴുത്തുകാരുടെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റുന്ന തലത്തിലേക്ക് അന്നഹ്ദ വളര്‍ന്നത്. പേരുപോലെത്തന്നെ അറബ് സാഹിത്യത്തില്‍ വിപ്ലവകരമായ നവോഥാനമായിരുന്നു അതിന്റെ ഉത്ഭവവും അതിവേഗ വളര്‍ച്ചയും. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ സഹസ്ഥാപനമായ പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക കോളജിലെ ആദ്യ ബാച്ച് വിദ്യാര്‍ഥികളായിരുന്നു ഈ നവോത്ഥാനത്തിന് നാന്ദി കുറിച്ചത്. സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളജിന്റെ സ്ഥാപകന്‍ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നുകൊടുത്തു. അധ്യാപകര്‍ക്കൊപ്പം സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലുള്ള പ്രമുഖരും വിദ്യാര്‍ഥികള്‍ക്ക് അകമഴിഞ്ഞ പിന്തുണയുമായെത്തി. ഒരു മാഗസിന്റെ ആദ്യ ചുവടുവയ്പ്പായ പേരും അംഗീകാരവും അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റില്‍ നിന്നും നേടിയെടുക്കാന്‍ അബ്ദുസമദ് സമദാനിയും ഇ. അഹമ്മദ് സാഹിബും വിദ്യാര്‍ഥികളെ സഹായിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് തലവനായിരുന്ന ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ മാഗസിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം സന്തോഷപൂര്‍വം ഏറ്റെടുത്തു. കേരളത്തിലെ അറബ് സാഹിത്യചരിത്രത്തിന്റെ സുപ്രധാന ഏടുകളിലൊന്നാകാനുള്ളതാണ് ഇതെന്ന് അവരെല്ലാം ദീര്‍ഘവീക്ഷണം നടത്തിയിരുന്നു.


വിദ്യാര്‍ഥികളെക്കൊണ്ട് ഒരു അറബിക് മാഗസിന്‍ പുറത്തിറക്കാന്‍ സാധിക്കുമോ എന്ന് ആശങ്കപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തില്‍തന്നെയായിരുന്നു 2006 ഓഗസ്റ്റ് പതിനേഴിന് കോട്ടക്കല്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ വച്ച് അന്നഹ്ദയുടെ പ്രഥമ ലക്കത്തിന്റെ പ്രകാശന കര്‍മം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചത്. അന്നഹ്ദ അറബിക് മാഗസിന് പിന്നീട് വളര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും കാലമായിരുന്നു. ദ്വൈമാസികയായി ആരംഭിച്ച മാഗസിന്‍ ബ്ലാക്ക് ആന്റ് വൈറ്റ് ടാബ്ലോയിഡില്‍ നിന്നു കളര്‍ഫുള്‍ ടാബ്ലോയിഡിലേക്കും 2015ല്‍ പുസ്തക രൂപത്തിലേക്കും മാറി. സാങ്കേതികവിദ്യ വികസിച്ചതോടെ സോഷ്യല്‍ മീഡിയ രംഗത്തും മാഗസിന്‍ ഇന്ന് സജീവമാണ്. ഏത് വായനക്കാരനെയും ആകര്‍ശിക്കുന്ന ഉള്ളടക്കവും പംക്തികളും മനോഹരമായ ഡിസൈനിങും അടങ്ങുന്ന അന്നഹ്ദ വെബ്‌സൈറ്റിന് പുറമെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂടൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ കാലിക വിഷയങ്ങളില്‍ അവസരോചിതമായ ഇടപെടലുകള്‍ മാഗസിന്‍ നടത്തിക്കൊണ്ടിരിക്കുന്നു.

 


'വാഹത്തുന്നഹ്ദ' എന്ന പേരില്‍ തയ്യാറാക്കപ്പെട്ട എഴുത്തുകളരിയിലൂടെ അറബി സാഹിത്യത്തില്‍ തല്‍പരരായ നിരവധി കുട്ടികളെയാണ് അന്നഹ്ദ വളര്‍ത്തിയെടുക്കുന്നത്. വളര്‍ന്നുവരുന്ന തലമുറയെ മാത്രം ലക്ഷ്യംവച്ചുള്ള വാഹത്തുന്നഹ്ദ 'നഹ്ദ ലില്‍അത്വ്ഫാല്‍' എന്ന പേരില്‍ കൂടുതല്‍ മികവുറ്റതും വിപുലവുമായ രീതിയിലാണ് ഇപ്പോഴുള്ളത്. അടിച്ചമര്‍ത്തപ്പെടുന്നവരുടെയും സത്യത്തിന്റെയും ശബ്ദമായാണ് അന്നഹ്ദ അറബിക് മാഗസിന്‍ എപ്പോഴും നിലകൊണ്ടത്. ദേശീയവും അന്തര്‍ദേശീയവുമായ തലത്തില്‍ അറബ്, അറബേതര മാഗസിനുകളെല്ലാം ചര്‍ച്ചക്കെടുക്കാന്‍ വിമുഖത കാണിച്ച പല വിഷയങ്ങളും അന്നഹ്ദ ആഴമേറിയ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കി.


ഒരു വിദ്യാര്‍ഥി സമൂഹം കണ്ട വലിയ സ്വപ്‌നം അറബ് രാജ്യങ്ങളിലെ മാഗസിനുകളോട് മത്സരിക്കാന്‍ പ്രാപ്തമാകുന്ന തലത്തിലേക്ക് വളര്‍ന്നുവലുതായിരിക്കുന്നു. സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളജിലെ ഡിഗ്രി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് മാഗസിന്റെ ചുമതല വഹിക്കുന്നത്. 2017 വരെ വിദ്യാര്‍ഥികളില്‍ നിന്നു തന്നെ തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ മാനേജറായിരുന്നു മാഗസിന്‍ പ്രവര്‍ത്തനത്തെ മുന്നോട്ടുകൊണ്ടുപോയിരുന്നത്. പിന്നീട് മാനേജിങ് ഡയറക്ടറായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും മാനേജിങ് എഡിറ്റേഴ്‌സായി വിദ്യാര്‍ഥികളും വരുന്ന രീതിയിലേക്ക് എഡിറ്റോറിയല്‍ ബോര്‍ഡ് രൂപം മാറി. വിദ്യാര്‍ഥികള്‍ തങ്ങളുടെ ഒഴിവു സമയങ്ങളെ സര്‍ഗാത്മകമായി ഉപയോഗപ്പെടുത്തി ആവേശപൂര്‍വം മുന്നോട്ടുകൊണ്ടുപോകുന്ന അന്നഹ്ദ മാഗസിന്‍ അതിന്റെ ലക്ഷ്യത്തോട് അടുത്തിരിക്കുന്നുവെന്ന് വേണം പറയാന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago