HOME
DETAILS

നെടുമങ്ങാട് നഗരത്തില്‍ ഗതാഗത പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം

  
backup
August 26 2016 | 20:08 PM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

നെടുമങ്ങാട്: നഗരം ആഭിമുഖീകരിക്കുന്ന രൂക്ഷമായ ഗതാഗത പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ ഒന്നാം ഘട്ടമായി
പാര്‍ക്കിങ് യാര്‍ഡ് യാഥാര്‍ഥ്യമാകുന്നു. പതിനൊന്നാംകല്ലിന് സമീപമുള്ള ലോറിപാര്‍ക്കിങ് ഭാഗമാണ് നവീകരിച്ച് പാര്‍
ക്കിങ് യാര്‍ഡാക്കി മാറ്റിയിരിക്കുന്നത്.
ഒരു കോടി രൂപ ചിലവിലാണ് ഇത് പൂര്‍ത്തിയാക്കിയത്. 100 കാറുകളും 150 ബൈക്കുകളും പാര്‍ക്ക് ചെയ്യനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടോാപ്പം പൊതുജനങ്ങള്‍ക്കായി ഒരു കംഫര്‍ട്ട് സ്റ്റേഷനും, ക്ലോക്ക് റൂമും സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ക്കിങ് യാര്‍ഡും കംഫര്‍ട്ട് സ്റ്റേഷനും ആഗസ്ത് 29 ന് വൈകുന്നേരം 4ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സി.ദിവാകരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജൈവ വൈവിധ്യ രജിസ്റ്ററിന്റെ പ്രകാശനം വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്യും. വൈകുന്നേരം 3 മണിയക്ക് ഘോഷയാത്രയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ലേഖവിക്രമന്‍, സെക്രട്ടറി എസ്.ജഹാംഗീര്‍, സ്ഥിരം സമിതി ചെയര്‍മാന്‍ റ്റി.ആര്‍.സുരേഷ് കുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ സി.സാബു എന്നിവരും പങ്കെടുത്തു.
പാര്‍ക്കിങ് യാര്‍ഡിലേയ്ക്ക് ഇറങ്ങുന്നതിനായി കച്ചേരി നടയില്‍ നിന്ന് പ്രത്യേക റോഡ് നിര്‍മിക്കാനും ജില്ല ആശുപത്രിയിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്കിങ് യാര്‍ഡിലേയ്ക്ക് മാറ്റുന്നതിന് സ്ഥലം വാങ്ങി റോഡ് നിര്‍മിക്കാന്‍ പ്രത്യേക പദ്ധതി വേണമെന്ന് ജില്ല പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago