HOME
DETAILS

എംഎഎംഒ കോളേജ് ഗ്ലോബൽ അലുംനിക്ക് പുതിയ ഭാരവാഹികൾ

  
backup
August 29, 2021 | 5:10 AM

mamoc-alumni-new-committee-29-04

മദീന: മുക്കം മണാശേരി എംഎഎംഒ കോളേജിന്റെ 2021-22 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ: ടി.പി അബ്ബാസിന്റെ നേതൃത്വത്തിൽ നടന്ന പൂർവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംയുക്ത ഓൺലൈൻ എക്സിക്യൂട്ടിവ് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. എല്ലാ പൂർവ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മാമോക്ക് ഗ്ലോബൽ അലുംനി വിപുലപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അധ്യക്ഷ പ്രസംഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ടി.പി. അബ്ബാസ് പറഞ്ഞു.

യോഗത്തിൽ കേരളത്തിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനത്തിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ഉള്ള പ്രതിനിധികൾ സംസാരിച്ചു. നിലവിലെ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷത്തിൽ നടത്തിയ വിവിധ പരിപാടികൾ പ്രസിഡന്റ് ഹസനുൽ ബന്ന ജന:സെക്രട്ടറി വസീഫ് വളപ്പിൽ എന്നിവർ വിശദീകരിച്ചു.

തുടർന്ന് 2021-22 കാലയളവിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്: അഡ്വക്കറ്റ് മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി: സജി ലബ്ബ മദീന, ട്രഷറർ: ഫൈസൽ എം. എ. എന്നിവരെയും വൈസ് പ്രസിഡന്റുമാരായി അഷ്റഫ് വയലിൽ, നൗഷാ കൈതമണ്ണ് എന്നിവരെയും തിരഞ്ഞെടുത്തു.

വിവിധ ബാച്ചുകളെയും അലുംനി ഗ്രൂപ്പുകളെയും പ്രതിനിധികരിച്ചു കൊണ്ട് സെക്രട്ടറിമാരായി മുജീബ് ഇ.കെ., അബ്ദുൽ അസീസ് അമീൻ എം.എ. (ഖത്തർ), റീന ഗണേഷ്, അജ്മൽ ഹാദി സി.ടി (യു.എ.ഇ.), മുഹമ്മദ് നൗഫൽ ടി.എം., അബൂബക്കർ സിദ്ദീഖ് എം. എസ്. എന്നിവരെയും തിരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് അംഗങ്ങളായി ഹസനുൽ ബന്ന, വസീഫ് വളപ്പിൽ, ഫിറോസ് വയലിൽ, സൗഫീഖ് വെങ്ങളത്ത്, റിയാസ് കുങ്കഞ്ചേരി, ഒ.എം. അബ്ദുറഹ്മാൻ, ഫിൽഷർ, സുമയ്യ ഫർവിൻ, മുഫ്സിറ, ഷുഹൈബ് യു എന്നിവരെയും തീരുമാനിച്ചു.

എക്സ് ഒഫീഷ്യോ അംഗങ്ങളായി കോളേജ് പ്രിൻസിപ്പൽ ഡോ: അബ്ബാസ് ടി.പി., ഐ.ക്യൂ. എ.സി. കോഡിനേറ്റർ ഡോ: അജ്മൽ മുയീൻ എം.എ., ടീച്ചർ കോഡിനേറ്റർ ഇർഷാദ് എന്നിവരെയും മീഡിയ ആന്റ് പബ്ലിക് റിലേഷൻസ് കമ്മിറ്റി കൺവീനർ ആയി റിയാസ് കുങ്കഞ്ചേരിയെയും നിശ്ചയിച്ചു. ഓൺലൈൻ മീറ്റിംഗിന് ഡോ. അജ്മൽ മുയീൻ സ്വാഗതവും റിയാസ് കുങ്കഞ്ചേരി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  3 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  3 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  3 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  3 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  3 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  3 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  3 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  3 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  3 days ago