HOME
DETAILS

ഇനിയിറക്കുന്ന പോസ്റ്ററുകളില്‍ നെഹ്‌റുവുണ്ട്; വിമര്‍ശനങ്ങള്‍ക്കിടെ ന്യായീകരണവുമായി ഐ.സി.എച്ച്.ആര്‍

  
backup
August 29, 2021 | 10:13 AM

national-nehru-present-in-future-azadi-mahotsav-posters-2021

ന്യൂഡല്‍ഹി: 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര നേതാക്കളുടെ പോസ്റ്ററില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയതിന് ന്യായീകരണവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച് (ഐ.സി.എച്ച്.ആര്‍). ഇനിയിറക്കാനുള്ള പോസ്റ്ററുകളില്‍ നെഹ്‌റു ഉള്‍പെട്ടിണ്ടെന്നാണ് ഐ.സി.എച്ച്.ആറിന്റെ ന്യായീകരണം.

ഇപ്പോഴത്തെ വിവാദം അപക്വമാണെന്നും ഐ.സി.എച്ച്.ആര്‍ ഡയറക്ടര്‍ ഓംജീ ഉപാധ്യായ് പറയുന്നു.
'ആസാദി കാ അമൃത് മഹോത്സവിന്റെ ആദ്യ പോസ്റ്റര്‍ മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയത്. നിരവധി പോസ്റ്ററുകള്‍ ഇനി വരാനുണ്ട്. അവ തയാറായിക്കൊണ്ടിരിക്കുകയാണ്. ആദ്യത്തെ പോസ്റ്റര്‍ മാത്രം കണ്ട് വിമര്‍ശനം ഉന്നയിക്കുന്നത് അപക്വമാണ്. വരും ദിവസങ്ങളിലെ പോസ്റ്ററില്‍ ജവഹര്‍ലാല്‍ നെഹ്‌റുവും ഉണ്ടാകും' -ഓംജീ ഉപാധ്യായ് പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനികളില്‍ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കുകയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ താത്വികാചാര്യന്‍ വി.ഡി സവര്‍ക്കറെ ഉള്‍പ്പെടുത്തുകയും ചെയ്തത് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഐ.സി.എച്ച്.ആറിന്റെ പോസ്റ്ററില്‍ പ്രധാനപ്പെട്ട എട്ടു നേതാക്കളില്‍ മഹാത്മാഗാന്ധി, ബി.ആര്‍. അംബേദ്കര്‍ എന്നിവര്‍ക്കൊപ്പമാണ് സവര്‍ക്കറുടെ സ്ഥാനം. അന്തമാനില്‍ തടവുശിക്ഷ അനുഭവിച്ച സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് മാപ്പ് എഴുതി നല്‍കിയാണ് പുറത്തുവന്നത് എന്നതിന് ചരിത്ര രേഖകളുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരായിരുന്ന സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരകാലത്ത് പലസമയത്തും ബ്രിട്ടീഷ് അനുകൂലിയായിരുന്നു.

നേരത്തെ, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും അടക്കമുള്ള അടക്കമുള്ള 387 മലബാര്‍ സമരനായകരെ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയില്‍ നിന്ന് വെട്ടി മാറ്റാനുള്ള ഐ.സി.എച്ച്.ആര്‍ റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  a day ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago