തമിഴ്‌നാട്ടില്‍ കനത്തമഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി, ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി.അണക്കെട്ടുകളും തടാകങ്ങളും നിറഞ്ഞു കവിഞ്ഞ് നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.ചെന്നൈ, ചെംഗല്‍പേട്ട്, മയിലാടു തുറൈ, കോയമ്പത്തൂര്‍, തിരുവാലൂര്‍ തുടങ്ങിയ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായിട്ടുള്ളത്.വരുന്ന ദിവസങ്ങളിലും ശക്തമായ തുടരുമൊണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് കാരണമായതെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.
ചെന്നൈ, ചെംഗല്‍പേട്ട്, കാഞ്ചീപുരം, തിരുവാലൂര്‍, വില്ലുപുരം തുടങ്ങിയ ജില്ലകളില്‍ മഴക്കെടുതി മൂലം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ട നിലയിലാണ്.തുടര്‍ച്ചയായ 12 മണിക്കൂര്‍ മഴ പെയ്തതോടെ ചെന്നൈയിലെ ഹൈവേകളിലും വെള്ളക്കെട്ടു രൂക്ഷമായതോടെ ഗതാഗതം സ്തംഭിച്ചു.കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തേനി, ദിണ്ടിഗല്‍, മധുരൈ, ശിവഗംഗ, രാമനാഥപുരം ജില്ലകളില്‍ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് വൈഗ അണക്കെട്ടില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.
തിരൂവാലൂരിലെ റെഡ് ഹില്‍സ് തടാകത്തില്‍ നിന്നും വെള്ളം കരകവിഞ്ഞതിനെ തുടര്‍ന്ന് ജില്ലയിലെ 11 ഓളം ഗ്രാമങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."