HOME
DETAILS

ഒമാനിലെ ഹജ്ജ് രജിസ്‌ട്രേഷന്‍ ഈ മാസം 23 ന് തുടങ്ങും; വിദേശികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം

  
backup
October 21 2023 | 18:10 PM

hajj-pilgrims-registration-begins-in-oman

മസ്‌കത്ത്: പുണ്യ ഹജ്ജ് കർമ്മം നിർവഹിക്കാനുള്ള രജിസ്‌ട്രേഷന്‍ ഡേറ്റ് പ്രഖ്യാപിച്ച് ഒമാൻ. അടുത്ത വര്‍ഷത്തെ (ഹിജ്‌റ 1445) ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന ഒമാനില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പൗരന്മാര്‍ക്കും താമസ വിസയുള്ളവര്‍ക്കും ഇലക്ട്രോണിക് വെബ്‌സൈറ്റ് (www.hajj.om) വഴി 2023 ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 5 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .

കാഴ്ചവൈകല്യമോ ശാരീരിക വൈകല്യമോ ഉള്ളവര്‍ക്കൊപ്പം സഹയാത്രികര്‍ ഉണ്ടായിരിക്കണം. ഇലക്ട്രോണിക് സംവിധാനത്തില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് അവരെ തിരഞ്ഞെടുക്കുമെന്നും എന്‍ഡോവ്‌മെന്റ് ആന്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം വ്യക്തമാക്കി.

ഇതു സംബന്ധിച്ച സംശയനിവാരണത്തിന് ഔദ്യോഗിക പ്രവൃത്തിസമയത്ത് ബന്ധപ്പെടാന്‍ മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈനും (80008008) നല്‍കിയിട്ടുണ്ട്. മുകളില്‍ സൂചിപ്പിച്ച ഇലക്ട്രോണിക് വെബ്‌സൈറ്റ് (www.hajj.om) വഴിയും അന്വേഷണങ്ങള്‍ നടത്താവുന്നതാണ്.
2024 ജൂണിലാണ് അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍. തീര്‍ത്ഥാടകരുടെ ആദ്യ സംഘം മെയ് മാസത്തില്‍ പുണ്യഭൂമിയിലെത്തുമെന്ന് സഊദി
ഹജ്ജ്-ഉംറ മന്ത്രി നേരത്തേ അറിയിച്ചിരുന്നു. ഓരോ രാജ്യത്തിനുമുള്ള തീര്‍ഥാടകരുടെ ക്വാട്ട പരിമിതമായതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരില്‍ നിന്ന് അര്‍ഹരായ കുറച്ചുപേര്‍ക്ക് മാത്രമാണ് ഹജ്ജ് വിസ ലഭിക്കുക. 
കഴിഞ്ഞ വര്‍ഷം 20 ലക്ഷത്തിലധികം പേരാണ് ഹജ്ജ് നിര്‍വഹിച്ചത്. കൊവിഡ് കാരണം മുന്‍ വര്‍ഷം ഒമ്പത് ലക്ഷം പേര്‍ക്ക് മാത്രമായിരുന്നു അനുമതി. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഹജ്ജ് ശാരീരികമായും സാമ്പത്തികമായും ശേഷിയുള്ള മുസ്‌ലിംകള്‍ക്ക് ജീവിതത്തിലൊരിക്കല്‍ നിര്‍ബന്ധ കടമയാണ്.

 

Content Highlights: Hajj Pilgrims Registration Begins In Oman

 

ഗൾഫ് വാർത്തകൾക്കായി ​ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  8 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  8 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  8 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  8 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  8 days ago