HOME
DETAILS
MAL
അപകട അവശിഷ്ടങ്ങള്‍ റോഡില്‍: മണ്ണ് വാരിയിട്ട് പൊലിസ് തടിതപ്പി
backup
August 26 2016 | 20:08 PM
നെടുമങ്ങാട്: വെള്ളിയാഴ്ച രാവിലെ 11 മണിയോടെ അഴിക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ റോഡില്‍ കിടന്ന അവശിഷ്ടങ്ങള്‍ നീക്കാതെ പോലിസ് തടതപ്പി. അപകടത്തില്‍ മരിച്ച ശശികുമാറിന്റെ തലയ്ക്ക് താഴോട്ടുള്ള ശരീരത്തിന്റെ പകുതിയിലേറെ ഭാഗവും ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി തലയുടെ ഭാഗം ഛിന്നഭിന്നമായി.
പൊലിസെത്തുമ്പോള്‍ റോഡില്‍ ശരീര ഭാഗങ്ങള്‍ ചിതറികിടക്കുകയായിരുന്നു . നാട്ടുകാരില്‍ ചിലരുടെ സഹായത്താലാണ് അവയെല്ലാം വണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ എടുത്തുമാറ്റാനാവാതെ റോഡില്‍ കിടന്ന അവശിഷ്ടങ്ങളുടെ മേല്‍ കയറ്റിറക്ക് തൊഴിലാളികളെ കൊണ്ട് മണ്ണ് വാരിയിടീക്കുക മാത്രമാണ് പൊലിസ് ചെയ്തത്. ഫയര്‍ എന്ജിന് വരുത്തി അവശിഷ്ടവും രക്തക്കറയും പോകുന്ന തരത്തില്‍ വെള്ളം അടിച്ചു കളയാന്‍ പോലും പൊലിസ് തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."