'പിണറായി അത്യുന്നതന്'; സി.പി.എമ്മിനോട് സഹകരിക്കുന്നത് തള്ളാതെ ഗോപിനാഥ്
പാലക്കാട്: സി.പി.എമ്മിനോട് സഹകരിക്കുന്നത് തള്ളാതെ എ.വി ഗോപിനാഥ്. മുഖ്യമന്ത്രിയെ പുകഴ്ത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം. പിണറായി അത്യുന്നതന്. മഹത്തായ പാരമ്പര്യമുള്ളയാളാണ് പിണറായി വിജയന്. കോണ്‍ഗ്രസും സി.പി.എമ്മും നേരത്തെയും കൂട്ടുകൂടിയിട്ടുണ്ടെന്നും ഗോപിനാഥ് വ്യക്തമാക്കി.
വളര്‍ത്തു നായയുടെ അനുഗ്രഹം വേണ്ടെന്ന്. അനില്‍ അക്കരക്ക് മറുപടിയും നല്കി ഗോപിനാഥ്. ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എ,വി ഗോപിനാഥ് പ്രാഥമിക അംഗത്വം രാജിവെച്ചതായി പ്രഖ്യാപിച്ചത്.
ഭാവി നിലപാട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കോണ്‍ഗ്രസിനെ ഹൃദയത്തില്‍ നിന്നിറക്കാന്‍ സമയമെടുക്കും. ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ആഗ്രഹിക്കുന്നില്ല. ഒരു പാര്‍ട്ടി നേതാവുമായും താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."