കുഫോസ് വിസി നിയമനം അസാധുവാക്കിയ ഹൈക്കോടതി വിധി സര്‍ക്കാരിന്റെ മുഖത്ത് കിട്ടിയ അടി; കെ സുധാകരന്
തിരുവനന്തപുരം: കുഫോസ് വിസി നിയമനം അസാധുവാക്കിയ ഹൈകോടതി വിധി സര്‍ക്കാരിന്റെ മുഖത്ത് കിട്ടിയ അടിയെന്ന് കെ.സുധാകരന്. ഗവര്‍ണര്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട് വൈസ് ചാന്സലര്മാറെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ മുഖത്ത് കിട്ടിയ അടിയാണ് കോടതി വിധി. യു.ജി.സി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അവരുടെ ഇഷ്ടക്കാരെ സര്‍വകലാശാലകളില്‍ നിയമിച്ചതെന്നും സ്വജനപക്ഷപാതം മുഖമുദ്രയാക്കിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുന്നതെന്നും സുധാകരന് പറഞ്ഞു.
സാങ്കേതിക സര്‍വകലാശാലാ വി.സി നിയമനം സുപ്രീംകോടതിയും ഫിഷറീസ് സര്‍വകലാശാലാ വി.സി നിയമനം ഹൈക്കോടതിയും റദ്ദാക്കിയ നടപടി ഈ നിയമനങ്ങള്‍ക്ക് പിന്നിലെ സര്‍ക്കാറിന്റെ വാദങ്ങള്‍ യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നതിനുള്ള തെളിവാണ്. ഇപ്പോള്‍ ഗവര്‍ണ്ണറെ ചാന്‍സലര്‍ പദവിയില്‍ നീക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവരുന്നത് യഥേഷ്ടം വിധേയരെ സര്‍വകലാശാലകളില്‍ നിയമിക്കുന്നതിനാണ്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നടത്തിയ മുഴുവന്‍ സര്‍വകലാശാലാ നിയമനങ്ങളിലും സമഗ്രമായ അന്വേഷണമാണ് ഇപ്പോള്‍ ആവശ്യം.നാളിതുവരെ ചട്ടവിരുദ്ധ നിയമനങ്ങളില്‍ ഒപ്പം നിന്ന ഗവര്‍ണ്ണര്‍ പിന്മാറിയപ്പോള് അതിനെ മറികടക്കാനുള്ള പൊടിക്കൈ മാത്രമാണിതെന്നും സുധാകരന് പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."