ഡി.സി.സി പ്രസിഡന്റിനെ തീരുമാനിക്കാനാണ് ഡല്‍ഹിയിലെത്തിയെന്ന വാര്‍ത്തക്കെതിരേ ചാണ്ടി ഉമ്മന്‍
ന്യുഡല്‍ഹി: തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ചാണ്ടി ഉമ്മന്‍. ഡി.സിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം രൂക്ഷമായിരിക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ മകന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയത് കോട്ടയം ഡി.സി.സി പ്രസിഡന്റിനെ തീരുമാനിക്കാനെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെതിരേയാണ് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് ലൈവില്‍ കുറ്റപ്പെടുത്തിയത്.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായാണ് ഡല്‍ഹിയിലെത്തിയതെന്നും തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.
വളരെ അടുപ്പമുള്ള രണ്ട് പേരുടെ മരണവുമായി ബന്ധപ്പെട്ടാണ് ഡല്‍ഹിയിലെത്തിയത്. ഒരാളുടെയും പേര് ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ഇതിന് മുമ്പ് ഡി.സി.സി പ്രസിഡന്റാകുമെന്നായിരുന്നു വാര്‍ത്ത, പിന്നെ അത് ഡി.സി.സി പ്രസിഡന്റിനെ തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ വന്നുവെന്നായി ഇത് സത്യമല്ല, തെറ്റായ വാര്‍ത്ത നല്‍കരുതെന്ന് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."