ഫലസ്തീനു വേണ്ടി പ്രാര്‍ത്ഥന പോസ്റ്റ് ചെയ്ത് ശൈഖ് ഹംദാന്‍
വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ സമാഹരിക്കാനുള്ള ആഗോള പ്രചാരണത്തിന് യുഎഇ നേതൃത്വം നല്‍കുന്നു.
ഗസ്സയിലേക്ക് ജീവന്‍ രക്ഷാ സാമഗ്രികള്‍ എത്തിക്കാന്‍ ഒരു എയര്‍ ബ്രിഡ്ജ് തുറന്നു
ദുബായ്: ഇസ്രാഈല്‍-ഹമാസ് യുദ്ധം രൂക്ഷമായിരിക്കെ പലസ്തീന് വേണ്ടി ദുബൈ കിരീടാവകാശി പ്രാര്‍ത്ഥന നടത്തി. ഇന്‍സ്റ്റഗ്രാമില്‍ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അല്‍ അഖ്‌സ പള്ളിക്ക് മുന്നില്‍ ഫലസ്തീന്‍ പതാക വീശുന്ന ഒരു വ്യക്തിയുടെ ചിത്രം പോസ്റ്റ് ചെയ്തു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍, യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ പിന്തുണയ്ക്കാന്‍ അല്ലാഹുവിനോടുള്ള അപേക്ഷയോടെ അദ്ദേഹം 'ഫലസ്തീന്‍' എന്ന വാക്ക് പോസ്റ്റ് ചെയ്തു.
ഒക്‌ടോബര്‍ ഏഴിന് ഇസ്രാഈല്‍ മണ്ണില്‍ മാരകമായ ആക്രമണം നടത്താന്‍ ഹമാസ് പദ്ധതിയിട്ടതിനെ തുടര്‍ന്ന് 45 കിലോമീറ്റര്‍ ഗസ്സ മുനമ്പ് ബോംബാക്രമണത്തിന് വിധേയമായിരുന്നു.
വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ സമാഹരിക്കാനുള്ള ആഗോള പ്രചാരണത്തിന് യുഎഇ നേതൃത്വം നല്‍കുന്നു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കയ്‌റോ സമാധാന ഉച്ചകോടിയില്‍ പങ്കെടുത്തു, ഗസ്സ മുനമ്പില്‍സിവിലിയന്‍ ജീവിതത്തിന്റെ പരമാവധി സംരക്ഷണം, മാനുഷിക സഹായത്തിനുള്ള തടസ്സമില്ലാത്ത പ്രവേശനം, ശത്രുതയ്ക്ക് ഉടനടി അന്ത്യം എന്നിവയ്ക്കുള്ള ആഹ്വാനങ്ങളില്‍ യുഎഇ അചഞ്ചലമായി നിലകൊള്ളുന്നു. കൂടുതല്‍ അക്രമങ്ങളും വ്യാപക അസ്ഥിരതയും ഒഴിവാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒരുമിച്ചു പ്രവര്‍ത്തിക്കണം. കാരണം സംഭാഷണം, സഹകരണം, സഹവര്‍ത്തിത്വം എന്നിവ സമാധാനത്തിലേക്കുള്ള ഏക പ്രായോഗിക പാതയായി തുടരുന്നു.
ഗസ്സയിലേക്ക് ജീവന്‍ രക്ഷാ സാമഗ്രികള്‍ എത്തിക്കാന്‍ യുഎഇ ഒരു എയര്‍ ബ്രിഡ്ജ് തുറന്നു. 'തറാഹും ഗസ്സ' എന്ന പേരില്‍ നടക്കുന്ന കാമ്പയിന്‍ ഭാഗമായി ഫലസ്തീനികള്‍ക്കായി ദുരിതാശ്വാസ സാമഗ്രികള്‍ പായ്ക്ക് ചെയ്ത് എത്തിക്കുന്നു.
കയ്‌റോയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഗസ്സ സ്ട്രിപ്പിലെ ജനങ്ങള്‍ക്ക് മാനുഷിക പിന്തുണ നല്‍കാനും ആശ്വാസവും വൈദ്യ സഹായവും തുടര്‍ന്നും വിതരണം ചെയ്യാനുമായി സുരക്ഷിതവും സുസ്ഥിരവുമായ മാനുഷിക ഇടനാഴികള്‍ ഉറപ്പാക്കാനും അടിയന്തര മുന്‍ഗണന ഊന്നിപ്പറഞ്ഞു.
സംഘര്‍ഷം രൂക്ഷമായത് മുതല്‍, യുഎഇ പ്രസിഡന്റും മന്ത്രിമാരും നയതന്ത്രജ്ഞരും അത് കൂടുതല്‍ വ്യാപകമാവാതിരിക്കാന്‍ ലോക നേതാക്കളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്.
യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയത്തിന് പിന്നില്‍ ഐക്യപ്പെടാന്‍ സുരക്ഷാ കൗണ്‍സിലിനോട് യുഎഇ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. ശത്രുത ഉടനടി അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും നിരുപാധികം മോചിപ്പിക്കാനും മുഴുവന്‍ മാനുഷിക സഹായ തൊഴിലാളികള്‍ക്കും സുരക്ഷിതവും തടസ്സരഹിതവുമായ പ്രവേശനത്തിനുമായി യുഎന്നിലെ യുഎഇ സ്ഥിരം പ്രതിനിധി ലാന നുസൈബ നിര്‍ദേശിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."