HOME
DETAILS
MAL
ലോകകപ്പ് തലേന്ന് അല്‍നാസര്‍ മൈതാനത്ത് താരപ്പോരാട്ടം
backup
November 17 2022 | 06:11 AM
ദുബൈ:ലോകകപ്പിന് തലേന്നാള്‍ ദുബൈയില്‍ ഒരു താരപ്പോര്. ഇതിഹാസ താരങ്ങള്‍ തങ്ങളുടെ ഓര്‍മകള്‍ അയവിറക്കിയാണ് ഇവിടെ കാണികള്‍ക്ക് ആവേശം പകരുന്നത്. ലോകകപ്പ് തുടങ്ങുന്നതിന്റെ തലേദിവസം (ശനിയാഴ്ച) ദുബൈ അല്‍ നാസര്‍ മൈതാനത്താണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ലെയ്സസ്റ്റര്‍ സിറ്റിയുടെയും മുന്‍ താരങ്ങള്‍ ഇറങ്ങുന്നത്. ടീമുകള്‍ കഴിഞ്ഞ ദിവസം ദുബൈയില്‍ എത്തി. മാഞ്ചസ്റ്ററിന്റെ മിന്നും താരങ്ങളായ പോള്‍ ഷോള്‍സ്, ആന്‍ഡി കോള്‍, വെസ് ബ്രൗണ്‍, ദിമിത്തര്‍ ബാര്ബടോവും ലെയ്സസ്റ്റര്‍ സിറ്റിയുടെ പടക്കുതിരകളായ വെസ് മോര്‍ഗനും റോബര്‍ട്ട് ഹൂത്തും, ജോസ് ഉല്ലോവയുമെല്ലാം ഇവിടെയുണ്ട്. നിരവധി തവണ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്ററും 2016ല്‍ ചാമ്പ്യന്മാരായ ലെയ്സസ്റ്ററും ഏറ്റുമുട്ടുന്നത് കാണാന്‍ കളിപ്പന്തിന്റെ ആരാധകര്‍ കാത്തിരിക്കയാണ്. 150 ദിര്‍ഹം മുതല്‍ 850 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്. ദുബൈയില്‍ നടക്കുന്ന മറ്റ് പരിപാടികളിലും താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."