സാങ്കേതിക സര്‍വകലാശാല; ഓഫ്ലൈന് പരീക്ഷ നടത്തുന്നതിനെതിരായ ഹരജികള്‍ സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലശാല നടത്തിവരുന്ന ഓഫ്ലൈന് പരീക്ഷ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രിംകോടതി തള്ളി.കൊവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകള്‍ നിര്‍ത്തിവയ്ക്കുകയോ ഓണ്‍ലൈനായി നടത്തുകയോ വേണമെന്ന് ആവശ്യപ്പെട്ട് വിവിധ എഞ്ചിനീയറിംഗ് കോളജുകളില്‍ നിന്നുള്ള 29 ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രിം കോടതി നിരാകരിച്ചത്. നേരത്തെ ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു.
കൊവിഡ് ബാധമൂലമോ അനുബന്ധ പ്രശ്നങ്ങള്‍ കൊണ്ടോ പരീക്ഷ എഴുതുവാനാകാത്ത വിദ്യാത്ഥികള്‍ക്ക് മറ്റൊരു അവസരം നല്‍കുമെന്നും അത് അവരുടെ ആദ്യ ചാന്‍സ് ആയി തന്നെ പരിഗണിക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ നിശ്ചയിച്ചത് പോലെ പരീക്ഷകളുമായി മുന്നോട്ടു പോകുവാന്‍ സര്‍വകലാശാലക്ക് സുപ്രീം കോടതിഅനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."