HOME
DETAILS

കെജ്‌രിവാളിന്റെ അറസ്റ്റ്; ഇന്‍ഡ്യ മുന്നണിയുടെ പ്രതിഷേധ മഹാറാലി മാര്‍ച്ച് 31ന്

  
Web Desk
March 24 2024 | 10:03 AM

india alliance conducting mass rally in delhi amid kejriwals arrest

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മഹാറാലി സംഘടിപ്പിക്കാനൊരുങ്ങി ഇന്‍ഡ്യ മുന്നണി. മാര്‍ച്ച് 31ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് ഡല്‍ഹി മന്ത്രിയും എ.എ.പി നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും റാലിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 

രാജ്യത്ത് നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും, രണ്ട് വര്‍ഷമായി കെജ് രിവാളിനെതിരെ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിപക്ഷ പ്രക്ഷോഭം നടക്കുമെന്നും ഗോപാല്‍ റായ് പറഞ്ഞു. 

' പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അറസ്റ്റ് മാത്രമല്ല, ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയും ചെയ്തു. നേതാക്കള്‍ക്ക് പാര്‍ട്ടി ഓഫീസില്‍ എത്താന്‍ പോലും സാധിച്ചില്ല. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ് നടക്കുന്നത്. 


രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്ന് വ്യക്തമാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയാണ്,' അദ്ദേഹം പറഞ്ഞു. 

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടാമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കാണെന്നും ഞായറാഴ്ച്ച നടക്കുന്ന റാലിയില്‍ ഇന്‍ഡ്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നു. 

'ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണ്,' അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago