HOME
DETAILS

ഇസ്‌റാഈല്‍ ഫലസ്തീന്‍ നാം ആരുടെ പക്ഷത്ത്?

  
backup
October 25 2023 | 01:10 AM

israel-palestine-whose-side-are-we-on

ഇസ്‌റാഈല്‍ഫലസ്തീന്‍ നാം ആരുടെ പക്ഷത്ത്?

ആന്‍ഡ്രൂ മിത്രോവിച്ച

കലാപവും ശാന്തതയും വച്ചുനീട്ടിയാല്‍ നിങ്ങളേതു തിരഞ്ഞെടുക്കും? മാനവികതയും വന്യതയും വച്ചുനീട്ടിയാലോ? വെടിനിര്‍ത്തലിനോടാണോ വംശഹത്യയോടാണോ നിങ്ങള്‍ക്കു താല്‍പര്യമെന്നു ചോദിച്ചാലോ? എല്ലാത്തിനുമപ്പുറം, മനഃസാക്ഷിക്കും ഔദ്യോഗിക വൃത്തിക്കും ഇടയില്‍ ഒരു തെരഞ്ഞെടുപ്പ് ആവശ്യമായി വന്നാലോ?

അതെ, ഇത്തരത്തില്‍ ശക്തമായൊരു നിലപാടും പക്ഷവും നമുക്കുണ്ടാവേണ്ടേ, അതു തിരഞ്ഞെടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അമേരിക്കയിലെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ജോഷ് പോള്‍ തന്റെ തിരഞ്ഞെടുപ്പുകളെ, നിലപാടുകളെ സ്പഷ്ടമായി ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ്. ഇസ്‌റാഈല്‍ നടത്തുന്ന വംശീയ ഉന്മൂലനത്തിനു വേണ്ട സഹായങ്ങളെല്ലാം നല്‍കിപ്പോരുന്ന ജോ ബൈഡന്‍ ഭരണകൂടത്തോടുള്ള പ്രതിഷേധം മൂലം അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റില്‍നിന്ന് താന്‍ രാജിവച്ചതായി പോള്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചു. ചിന്തോദീപകമായ നീണ്ട ഒരു എഴുത്തിലൂടെയാണ് പോള്‍ തീരുമാനം ലോകത്തെ അറിയിച്ചത്. നന്മയെന്നും നീതിയെന്നും കരുതിപ്പോന്ന കാര്യങ്ങളുടെ അനന്തരഫലമെന്തെന്നും അവ എങ്ങനെ താന്‍ കരുതിയതില്‍നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും മനസിലാക്കുന്നതിന് കഴിഞ്ഞ 11 വര്‍ഷം ഉഴിഞ്ഞുവച്ചതായും പോള്‍ പറയുന്നു.
'ചില ധാര്‍മികതകളില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ആ വിട്ടുവീഴ്ചകള്‍ മൂലം ക്ഷണികമായൊരു ദോഷം ഉണ്ടായാല്‍ പോലും പിന്നീട് ചെയ്യുന്ന നന്മകള്‍ കൊണ്ട് അതിനെ മറികടക്കാമെന്നായിരുന്നു കരുതിപ്പോന്നത്. എന്നാല്‍, നന്മകള്‍ കൊണ്ട് ചെയ്തുപോയ തിന്മകളെ കവച്ചുവയ്ക്കാമെന്ന ചിന്ത ഇനി സാധ്യമല്ലെന്നും അത്രമേല്‍ ഗുരുതരമായ, എണ്ണമറ്റ തിന്മകള്‍ സംഭവിച്ചു പോയതായും' പോള്‍ വിശദമാക്കുന്നു. മാരകായുധങ്ങള്‍ ഇസ്‌റാഈലിനു നല്‍കുന്ന ബൈഡന്‍ തീരുമാനത്തെയും പോള്‍ നിശിതമായി എതിര്‍ക്കുന്നുണ്ട്. ഒരു പക്ഷത്തെ മാത്രം ദീര്‍ഘകാലം പിന്തുണക്കുന്നത് ഇരുപക്ഷത്തെയും ജനതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നാം ചെയ്ത തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അതിന്റെ ഭാഗമാവാന്‍ താനൊരുക്കമല്ലെന്നും പോള്‍ എഴുതുന്നു. പശ്ചിമേഷ്യയോട് കാലാകാലങ്ങളായുള്ള അമേരിക്കന്‍ നയം, കൊന്നതിനു ശേഷം ചിന്തിക്കുക എന്നതാണെന്നും ഹാനികരമായ ആ നയത്തിനു താന്‍ എതിരാണെന്നും പോള്‍ വ്യക്തമാക്കി.

അമേരിക്കയുടെ സൈനിക മേധാവി അഥവാ, ബൈഡനെ ശക്തമായ ഭാഷയിലാണ് പോള്‍ കത്തില്‍ വിമര്‍ശിക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ പെട്ടെന്നുള്ള രാജി വാര്‍ത്തയില്‍ ബൈഡനെ കുറിച്ചുയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടില്ല. അധിനിവേശ ഫലസ്തീനു നേരെയുള്ള ഇസ്‌റാഈലിന്റെ വംശീയ കൊലവിളിയോട് ബൈഡന്‍ പ്രതികരിച്ചത് തികഞ്ഞ നിര്‍വികാരതയോടെയും ചരിത്രജ്ഞാനമില്ലാതെയാണെന്നും പോള്‍ പറയുന്നു. ബൈഡന്റെ പ്രതികരണത്തിന്റെ കാതല്‍ കാപട്യം മാത്രമാണെന്നും പോള്‍ സ്പഷ്ടമായി വാദിക്കുന്നുണ്ട്. ഒരേസമയം, അധിനിവേശത്തെ എതിര്‍ക്കാനും പിന്തുണയ്ക്കാനും സാധിക്കില്ല. അഥവാ, ഒരേസമയം, സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കാനും അതിനെതിരേ പ്രവര്‍ത്തിക്കാനും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്‌റാഈല്‍ വിവേചനത്തില്‍ അധിഷ്ഠിതമായ രാഷ്ട്രമാണെന്നും അവര്‍ നടത്തുന്നത് വംശീയ ഉന്മൂലനമാണെന്നും പൊതുമധ്യത്തില്‍ വിളിച്ചുപറയാന്‍ ധൈര്യപ്പെട്ട ഒരേയൊരു പാശ്ചാത്യ ഉദ്യോഗസ്ഥനാണ് ജോഷ് പോള്‍. തന്റെ രാജ്യത്തു നിന്നും പുറത്തു നിന്നുമായി താന്‍ നേരിടാന്‍ പോകുന്ന എല്ലാ പ്രതികാര നടപടിയെ കുറിച്ചും നെതന്യാഹുവിന്റെ അമര്‍ഷത്തെ കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരിക്കെ തന്നെയാണ് പരസ്യമായി ഇസ്‌റാഈലിന്റെ ക്രൂരതകളെ വിളിച്ചു പറയാന്‍ ഈ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ ധൈര്യപ്പെട്ടത്. 'ലോകത്തിന്റെ എല്ലാ ഭാഗത്തും കാണാന്‍ സാധിക്കുക എന്നതില്‍ സൗന്ദര്യമുണ്ട്. അത് ഒരേസമയം, സംരക്ഷണത്തിനുള്ള അവകാശത്തിനും പുരോഗതിക്കുള്ള അവകാശത്തിനും അര്‍ഹമാണ്. ഇതു രണ്ടും ഫലസ്തീനികള്‍ക്കും ഇസ്‌റാഈലികള്‍ക്കും ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, വംശീയ ഉന്മൂലനം എന്ന ആശയം ഞാന്‍ പറഞ്ഞതിന് എതിരാണ്. അതുവഴി ഒരു വീടോ ആയിരം വീടോ തകര്‍ക്കപ്പെട്ടാലും അതു തെറ്റ് തന്നെയാണ്. വംശീയ ഉന്മൂലനവും അധിനിവേശവും വിവേചനവും എല്ലാം തെറ്റ് തന്നെയാണ് ' പോള്‍ വിശദമാക്കുന്നു.

ന്യൂയോര്‍ക്കിലും ലണ്ടനിലും ജറുസലേമിലുമുള്ള മനുഷ്യാവകാശ സംഘടനകള്‍ നല്‍കിയ മുന്നറിയിപ്പുകളെ പോള്‍ അതീവ ഗൗരവത്തോടെ മനസിലാക്കിയിട്ടുണ്ടെന്നു വേണം കരുതാന്‍. ആരംഭകാല മുതല്‍ തന്നെ വംശീയ വിവേചനത്തിനു പ്രശസ്തമായ ഇസ്‌റാഈല്‍ ഫലസ്തീനികളുടെ പാര്‍പ്പിടവും ദേശവും മോഷ്ടിക്കുക മാത്രമല്ല ചെയ്യുന്നത്. കാലങ്ങളായി അവരെ പീഡിപ്പിച്ചു, ജയിലിലടച്ച്, യാതൊരു മനഃസ്താപവുമില്ലാതെ കൊന്നു തള്ളുകയാണ്. തലമുറകളായി ഗസ്സയിലും വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും തടവിലാക്കപ്പെട്ട ഫലസ്തീനികള്‍ക്കു നേരെ നടക്കുന്ന നിയമവിരുദ്ധവും ആസൂത്രിതവും വ്യവസ്ഥാപിതവുമായ മനുഷ്യത്വരഹിത നടപടികളാണ് ഹമാസിനെ തിരിച്ചടിക്കാന്‍ പ്രേരിപ്പിച്ചത് എന്നതില്‍ സംശയമൊന്നുമില്ല. ഇസ്‌റാഈലിനു വേണ്ടി നയതന്ത്രപരമായും സമരതന്ത്രപരമായും പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ നയതന്ത്രജ്ഞരില്‍ ജോഷ് പോളിനു മാത്രമാണ് മാനവികതയുടെ പക്ഷത്തു നില്‍ക്കാനുള്ള സ്ഥൈര്യമുണ്ടായത് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ബൈഡനും സംഘവും പദ്ധതിയിട്ടിരിക്കുന്നത് അതു പോലെ നടക്കുകയും പോളിന്റെ കത്തും പ്രഖ്യാപനവുമൊന്നും യാതൊരു മാറ്റവും സൃഷ്ടിക്കില്ലെന്നും പറയുന്നവരുണ്ടായിരിക്കാം. പോള്‍ ചെയ്തത് തെറ്റാണെന്നും പറയുന്നവരുണ്ടാകും. അതിനകത്തു നിന്നൊരു ഒറ്റയാനുണ്ടാകുമ്പോള്‍ അയാള്‍ ഒറ്റപ്പെടുമെന്നത് തീര്‍ച്ച. എന്നാല്‍, അത്തരമൊരു ഒറ്റപ്പെട്ട ശബ്ദം ചിലപ്പോള്‍ വന്‍ മാറ്റങ്ങള്‍ക്കു കാരണമായേക്കാം.
അമേരിക്കന്‍ ഭരണവൃന്ദത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച പോളിന്റെ പല സഹപ്രവര്‍ത്തകര്‍ക്കും ഇസ്‌റാഈലിനു അമേരിക്ക നല്‍കുന്ന നിസ്സീമമായ പിന്തുണയില്‍ എതിരഭിപ്രായങ്ങളുണ്ട്. അവരും പോളിന്റെ അഭിപ്രായങ്ങള്‍ക്കൊപ്പമാണ്. അഥവാ, പുറമ്പോക്കിലാണെങ്കിലും അമേരിക്കയുടെ ഇസ്‌റാഈല്‍ നയത്തിനെതിരേ ശക്തമായ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അമേരിക്കയുടെ കൊലയ്ക്കു ശേഷം മാത്രം ചിന്തിക്കുന്ന ദുര്‍നയത്തിനെതിരേയാണ് ഈ പ്രതിഷേധം.

ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗമായ റോ ഖന്നയുടെ ഓഫിസിലെ പൊളിറ്റിക്കല്‍ ഡയരക്ടര്‍ ആദം രാമര്‍, അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം അവതരിപ്പിക്കാന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് ജോലിയില്‍നിന്ന് രാജിവച്ചത് ഇതുമയി ബന്ധപ്പെട്ട മറ്റൊരു സംഭവമാണ്. 'വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യാന്‍ വിസമ്മതിച്ചതിനാല്‍ തിങ്കളാഴ്ച ഞാന്‍ എന്റെ ജോലി രാജിവച്ചു. യുദ്ധത്തിനെതിരേയും ഫലസ്തീന്‍ നീതിക്കു വേണ്ടിയും കഴിവിന്റെ പരമാവധി ഞാന്‍ പ്രവര്‍ത്തിക്കും' രാമര്‍ എക്‌സില്‍ കുറിച്ചു. കൂടാതെ, 400ലധികം വരുന്ന മുസ് ലിം, ജൂത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തങ്ങളുടെ മേധാവികള്‍ക്ക് മറ്റൊരു കത്ത് കൂടെ എഴുതുകയുണ്ടായി. അക്രമത്തെ ന്യായീകരിക്കുന്നതിന് തങ്ങളുടെ 'വേദനയും ചരിത്രങ്ങളും' ചൂഷണം ചെയ്യുന്നത് നിര്‍ത്തണമെന്നും വെടിനിര്‍ത്തല്‍ അടിയന്തരമായി പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഈ കത്ത്. ഈ അടിയന്തര നിമിഷത്തില്‍, 'നമ്മുടെ മാനവികതയെ മുന്‍നിര്‍ത്തി ഐക്യദാര്‍ഢ്യത്തിലൂടെ ഒരുമിച്ച് മുന്നോട്ടു പോകാന്‍ പുതിയൊരു മാര്‍ഗം കണ്ടെത്തണമെന്ന്, ഞങ്ങള്‍ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നു' എന്നും ഈ ഉദ്യോഗസ്ഥര്‍ എഴുതി.

യൂറോപ്യന്‍ യൂനിയന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും തന്റെ നിലപാടുകളെ അപലപിച്ചു കൊണ്ട് ഉദ്യോഗസ്ഥരില്‍നിന്ന് കത്ത് ലഭിച്ചു. 800 ഉദ്യോഗസ്ഥര്‍ ചെര്‍ന്നൊപ്പിട്ട കത്താണ് ഇവര്‍ക്കു ലഭിച്ചത്. ഇസ്‌റാഈലിന്റെ യുദ്ധക്കുറ്റങ്ങളെ ന്യായീകരിക്കുകയും ഫലസ്തീനികളോടുള്ള നിഷേധാത്മക നിലപാടിനെ അപലപിക്കുകയും ചെയ്യുന്നുണ്ട് ഈ കത്തില്‍. ഇസ്‌റാഈല്‍ ആക്രമണം ഉടനടി നിര്‍ത്തിയില്ലെങ്കില്‍, ഗാസ മുനമ്പ് പൂര്‍ണമായും, അതിലെ നിവാസികളും ഈ ഗ്രഹത്തില്‍നിന്ന് മായ്ക്കപ്പെടും എന്നും കത്തില്‍ പറയുന്നു.

ഇത്തരം കത്തുകള്‍ക്കൊടുവില്‍ മാനുഷികതയുടെ പക്ഷത്തുനിന്നു കൊണ്ട് ഞാനും തീരുമാനമെടുക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്, അഫ്ഗാനിസ്ഥാനിലും പിന്നീട് ഇറാഖിലും സമാനമായ പ്രവര്‍ത്തികള്‍ നിങ്ങള്‍ ചെയ്തു. അന്ന് ഹാനികരമായ പ്രസ്താവനകള്‍ നിങ്ങള്‍ നടത്തിയത് ഞങ്ങളോര്‍ക്കുന്നു. പൊറുക്കാനാവാത്ത ആ വിഡ്ഢിത്തങ്ങളുടെയെല്ലാം ഭീകരമായ അനന്തരഫലങ്ങള്‍ക്കു ശേഷം നിങ്ങള്‍ മാപ്പപേക്ഷിച്ചു. എന്നാല്‍, അന്ന് നിങ്ങളുടെ ക്ഷമാപണം സ്വീകരിച്ചില്ല, ഗസ്സ വെറും പൊടിയും ഓര്‍മയുമായി മാറിയതിനു ശേഷം നിങ്ങള്‍ ക്ഷമ പറയുമ്പോള്‍ ഞങ്ങള്‍ സ്വീകരിക്കില്ല. അന്ന്, ഞങ്ങള്‍ ഇതെല്ലാം ഓര്‍ക്കും.

(അല്‍ജസീറ കോളമിസ്റ്റാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  8 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  8 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  8 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  8 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  8 days ago