സംസ്ഥാന ബധിര കായികമേള പ്രതീക്ഷകളുടെ ട്രാക്കില്‍ അഭിരാമി കൃഷ്ണന്‍
കോഴിക്കോട്: വലിയ പ്രതീക്ഷയോടെയാണ് ഇത്തവണയും തിരുവനന്തപുരം ജഗതി ഗവ. വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിനി അഭിരാമി കൃഷ്ണന്‍ മെഡിക്കല്‍ കോളജ് ഗ്രൗïില്‍ നടക്കുന്ന ബധിര വിദ്യാര്‍ഥികളുടെ സംസ്ഥാന കായിക മേളയിലെത്തിയത്. കഴിഞ്ഞ തവണ മലപ്പുറത്ത് നടന്ന 16വയസിന് മുകളിലുള്ള വിഭാഗത്തില്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തിലും ലോങ്ജംപിലും ഒന്നാം സ്ഥാനവും 200 മീറ്ററില്‍ രïാം സ്ഥാനവും നേടാന്‍ അഭിരാമിക്ക് കഴിഞ്ഞിരിന്നു. ഇത്തവണയും 200 മീറ്റര്‍ ഓട്ടത്തിലും ലോംങ്ജംപിലും 100 മീറ്ററിലും അഭിരാമി പങ്കെടുക്കുന്നുï്. മിലിട്ടറി ഉദ്യോഗസ്ഥനായ അച്ഛന്‍ ഉണ്ണികൃഷ്ണന്റെ പിന്തുണയും പരിശീലനവുമാണ് അഭിരാമിയുടെ കരുത്തിനും വിജയത്തിനു പിന്നിലെ രഹസ്യമെന്ന് അവള്‍ പറയാതെ പറയുന്നു.
1989ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ബധിര ഒളിപിംക്‌സില്‍ 400 മീറ്റര്‍, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മികച്ച സ്ഥാനത്തെത്താന്‍ അച്ഛന്‍ ഉണ്ണികൃഷ്ണനു കഴിഞ്ഞുവെന്ന് പറയുമ്പോള്‍ അഭിരാമിയുടെ കണ്ണുകളിലെ തിളക്കം കൂടുന്നുïായിരുന്നു. തുടര്‍ച്ചയായി നാലാം തവണയാണ് അഭിരാമി സംസ്ഥാന കായിക മേളിയില്‍ പങ്കെടുക്കുന്നത്. 2015ല്‍ തായ്‌വാനില്‍ നടന്ന ഏഷ്യ പസഫിക് ബധിര കായിക മേളയില്‍ ലോങ്ജംപില്‍ നാലാം സ്ഥാനവും 100 മീറ്ററില്‍ ആറാം സ്ഥാനവും നേടിയിരുന്നു. ഇനി 2017 ജൂലൈയില്‍ തുര്‍ക്കിയില്‍ നടക്കാനിരിക്കുന്ന ബധിര ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിനുള്ള സെലക്ഷന്‍ ട്രയല്‍സിനായി തയാറാടെക്കുകയാണ് അഭിരാമി. ലോംജംപിലും 100 മീറ്റര്‍ ഹര്‍ഡില്‍സിലുമാണ് ബധിര ഒളിമ്പിക്‌സില്‍ അഭിരാമി മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഇതിനുള്ള സെലക്ഷന്‍ മത്സരം ഒക്ടോബറിലാണ് നടക്കുക.
2016 ജനുവരിയില്‍ ഹൈദരാബാദില്‍ നടന്ന ദേശീയ ബധിര കായികമേളയില്‍ 100 മീറ്റര്‍, 200 മീറ്റര്‍, ലോങ്ജംപ് എന്നീ വിഭാഗങ്ങളിലും അഭിരാമി ഒന്നാമതത്തെിയിരുന്നു. ഗ്രേസ് മാര്‍ക്കും മറ്റുമൊന്നു ലഭിക്കുന്നില്ലെങ്കിലും പരിമിതികളെ വകഞ്ഞുമാറ്റി കായിക രംഗത്ത് ശ്രദ്ധേയമായ അടയാളപ്പെടുത്തലിനുള്ള വലിയ ശ്രമങ്ങളാണ് അഭിരാമി നടത്തുന്നത്. അമ്മ സുഷമയോടും സഹോദരി ആതിരാ കൃഷ്ണനോടും ഒപ്പമാണ് അഭിരാമി മത്സരത്തിനായി എത്തിയത്. അവസാന വര്‍ഷ വിദ്യാര്‍ഥനിയായ സഹോദരി ആതിരാ കൃഷ്ണന്‍ ബാഡ്മിന്റനിലും ചെസിലും പോളിടെക്‌നിക് കഴിവ് തെളിയിച്ചിട്ടുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."