ഗ്യാന്‍വാപി മസ്ജിദിലെ 'ശിവലിംഗം' കേസ് : അട്ടിമറിക്കാന്‍ നീക്കമോ ?
ലഖ്നോ: ഗ്യാന്‍വാപി മസ്ജിദിലെ 'ശിവലിംഗം' കേസ് അട്ടിമറിക്കാന്‍ സംഘ് പരിവാര്‍ ഗൂഢ നീക്കമോ ? ഗ്യാന്‍വാപി തര്‍ക്കത്തിലെ പ്രധാന കേസ് വാരണാസി ജില്ലാ കോടതി പരിഗണിക്കുന്നതിനിടെ മറ്റൊരു ഹരജി പ്രാദേശിക കോടതിയില്‍ നല്‍കിയാണ് പുതിയ നീക്കം.
'ശിവലിംഗം' കണ്ടു എന്ന് പറയുന്ന സ്ഥലത്ത് പ്രാര്‍ഥനാനുമതി തേടി വിശ്വവേദിക് സനാതന്‍ സംഘ് ആണ് ഹരജി നല്‍കിയത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി നല്കിയ ഹരജി വാരണാസി അതിവേഗ കോടതി തള്ളിയിരിക്കുകയാണ്. ശിവലിംഗം കണ്ടിടത്ത് ഹിന്ദുക്കള്‍ക്ക് ആരാധന അനുവദിക്കണമെന്നും പള്ളിക്കകത്ത് പ്രവേശിക്കുന്നതില്‍നിന്ന് മുസ്ലിംകളെ വിലക്കി കോംപ്ലക്സ് ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നുമാണ് ഹരജിയിലെ ആവശ്യം.
എന്നാല്‍ വിശ്വവേദിക് സംഘ് നല്കിയ ഹരജി നിലനില്‍ക്കുന്നതാണെന്നാണ് കീഴ് കോടതിയുടെ നിരീക്ഷണം. കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
ഇടക്കാല സംരക്ഷണ ഉത്തരവ് തുടരുമെന്ന് നവംബര്‍11ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
ഇനി ഒരു ഉത്തരവുണ്ടാവുന്നതു വരെ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്തിനുള്ള സുരക്ഷ ജില്ല മജിസ്ട്രേറ്റ് ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ശിവലിംഗം കണ്ടെത്തിയെന്ന് ക്ഷേത്രക്കമ്മിറ്റി അവകാശവാദമുന്നയിച്ചതിനെത്തുടര്‍ന്ന് സ്ഥലം മുദ്രചെയ്ത ഉത്തരവിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഹിന്ദുത്വ സംഘടനകളുടെ ഹരജി കോടതി പരിഗണിക്കുകയായിരുന്നു.
എന്നാല്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്തിനുള്ള സുരക്ഷ തുടരാന്‍ സുപ്രിംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മസ്ജിദിലെ കുളത്തില്‍ ശിവലിംഗത്തിന് സമാനമായ വസ്തു കണ്ടെത്തിയെന്ന റിപ്പോര്‍ട്ടാണ് അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ കോടതിയില്‍ നല്‍കിയത്. സുരക്ഷയ്ക്കുള്ള ഉത്തരവിന്റെ കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് ഇക്കാര്യം പരിഗണിച്ചത്. മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കുള്ള അനുവാദം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."