'ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കൂ, അവരെ സാമാന്യവ്തക്കരിക്കുന്നത് നിര്‍ത്തൂ' അറബ്, മുസ്‌ലിം ലോകത്തോട് ഹമാസ്
'ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കൂ, അവരെ സാമാന്യവ്തക്കരിക്കുന്നത് നിര്‍ത്തൂ' അറബ്, മുസ്‌ലിം ലോകത്തോട് ഹമാസ്
ഗസ്സ: ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കണമെന്ന് അറബ് മുസ്‌ലിം രാഷ്ട്രങ്ങളോട് ഹമാസ്. ടെലിഗ്രാം ചാനല്‍ വഴിയാണ് ഹമാസ് ഇക്കാര്യം ആശ്യപ്പെട്ടത്.
'കുടിയേറ്റക്കാരുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. ഇസ്‌റാഈലിന്റെ അംബാസഡര്‍മാരെ രാജ്യത്ത് നിന്ന് പുറത്താക്കണം. ഇസ്‌റാഈലിനെ സാമാന്യവത്ക്കരിക്കുന്നത് അവസാനിപ്പിക്കണം' ഹമാസ് ആവശ്യപ്പെട്ടു. ഇസ്‌റാഈലിനെ ബഹിഷ്‌ക്കരിക്കണമെന്നും ഹമാസ് അറബ് ലീഗിനോടും ഒ.ഐ.സിയോടും ആവശ്യപ്പെട്ടു.
റഫ അതിര്‍ത്തി വഴി ഗസ്സയിലേക്കെത്തുന്ന സഹായങ്ങള്‍ ഗസ്സയുടെ ആവശ്യമനുസരിച്ച് ഏറെ പരിമിതമാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടുന്നു. ഇവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും ഹമാസ് അറബ് ലോകത്തോടും യു.എന്നിനോടും മറ്റു സംഘടനകളോടും ആവശ്യപ്പെട്ടു. ആവശ്യമായ ഇന്ധനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന വ്യോമാക്രമണം രൂക്ഷമായി തുടരുകയാണ്. ആറായിരത്തോളം ആളുകളാണ് 18 ദിവസമായി തുടരുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ രണ്ടായിരത്തിലേറെ കുട്ടികളാണ്. ആയിരങ്ങള്‍ പരുക്കേറ്റ് ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."