HOME
DETAILS
MAL
കൈഞരമ്പ് മുറിച്ച് കൊക്കയിലേക്ക് ചാടിയ യുവാവ് മരിച്ചു; യുവതി ഗുരുതരാവസ്ഥയില്‍
backup
September 02 2021 | 14:09 PM
ഇടുക്കി: മറയൂരില്‍ കമിതാക്കള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. യുവാവ് മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി പാദുര്ഷയാണ് മരിച്ചത്. 30 വയസായിരുന്നു. കാന്തല്ലൂര്‍ ബ്രഹ്മരം വ്യൂപോയിന്റില്‍ നിന്ന് ഇവര്‍ കൊക്കയിലേക്ക് ചാടുകയായിരുന്നു. ഇരുവരും കൈഞരമ്പ് മുറിച്ച ശേഷം കൊക്കയില്‍ ചാടിയതാകാമെന്നാണ്
പൊലിസ് പറയുന്നത്. കൈഞെരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യ ചെയ്യുമെന്ന വിഡിയോ സന്ദേശം ഇരുവരും സുഹൃത്തുക്കള്‍ക്ക് ഇന്നു രാവിലെ അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."