HOME
DETAILS
MAL
കുഷ്ഠരോഗം:ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്
backup
October 26 2023 | 12:10 PM
കുഷ്ഠരോഗം:ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: മലപ്പുറത്ത് 18 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നിലവില്‍ ആശങ്കപ്പടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്.
ജനസാന്ദ്രതക്ക് ആനുപാതികമായ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു. ബാലമിത്ര പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗ ബാധിതരെ കണ്ടെത്തിയത്.
രോഗ ലക്ഷണങ്ങള്‍ കാണുന്നവര്‍ ചികിത്സ തേടണം. രോഗികളെ നേരത്തെ കണ്ടെത്തുന്നത് ഗുണപ്രദമാകും. പൂര്‍ണ്ണമായും സുഖപ്പെടുന്ന അസുഖമാണ്. രോഗം സ്ഥിരീകരിച്ച ആരുടെയും ആരോഗ്യ സ്ഥിതി മോശമല്ലെന്നും ഡിഎംഒ അറിയിച്ചു.
കഴിഞ്ഞ ദിവസം ജില്ലയില്‍ 18 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചിരുന്നു. ഒരു മാസത്തിനിടെ മൂന്ന് കുട്ടികള്‍ക്കും 15 മുതിര്‍ന്നവര്‍ക്കുമാണ് രോഗം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."