തരൂര്‍ മണ്ഡലത്തിലൊതുങ്ങുന്നില്ല, അദ്ദേഹം സംസ്ഥാന നേതാവെന്ന് സാദിഖലി തങ്ങള്‍, ആഭ്യന്തര വിഷയങ്ങള്‍ സംസാരിച്ചിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: തരൂരിന്റെത് സൗഹൃദസന്ദര്‍ശനമായിരുന്നെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് വരുമ്പോഴെല്ലാം അദ്ദേഹം പാണക്കാട്ട് വരാറുണ്ട്. കേരള രാഷ്ട്രീയത്തില്‍ തരൂര്‍ സജീവമാകണോ എന്ന ചോദ്യത്തിന്, അദ്ദേഹം ഇപ്പോഴും സജീവമാണല്ലോയെന്നും എംപിയായ തരൂര്‍ സംസ്ഥാന നേതാവാണെന്നും അദ്ദേഹം പറഞ്ഞു.
തരൂരുമായുള്ള കൂടിക്കാഴ്ച്ചയില്‍ പൊതുരാഷ്ട്രീയമാണ് ചര്‍ച്ചയായതെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫിന്റെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. മറ്റു പാര്‍ട്ടികളുടേയോ കോണ്‍ഗ്രസിലെയോ ആഭ്യന്തരവിഷങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ പര്യടനത്തിന്റെ ഭാഗമായാണ് തരൂര്‍ പാണക്കാട്ടെത്തിയത്. പാണക്കാട് സന്ദര്‍ശനത്തിന് ശേഷം തരൂര്‍ മലപ്പുറം ഡിസിസിയിലും എത്തും.10 മണിക്ക് പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ വിദ്യാര്‍ഥികളോട് സംവദിച്ച ശേഷം തരൂര്‍ കോഴിക്കോട്ടേക്ക് മടങ്ങും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."