കളമശ്ശേരി സ്‌ഫോടനം: ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്- വി.ഡി സതീശന്‍
കളമശ്ശേരി സ്‌ഫോടനം: ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്- വി.ഡി സതീശന്‍
കൊച്ചി: കളമശേരി സംറ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ദുരൂഹതയുണ്ടെന്നും എന്നാല്‍ ഇത് സംബന്ധിച്ച് ഊഹാപോഹം പ്രചരിപ്പിക്കേണ്ടതില്ലെന്നും പ്രതിപക്ഷ നോതാവ് വിഡി സതീശന്‍. രണ്ടുവതവണ സ്‌ഫോടനം ഉണ്ടായി. സ്‌ഫോടനത്തിനിടെയുണ്ടായ തീപടര്‍ന്നാണ് സ്ത്രീ മരിച്ചത്. ബാക്കിയുള്ളവര്‍ക്ക് പൊളേളലേറ്റതായി വിഡി സതീശന്‍ പറഞ്ഞു.
ആദ്യം കൊടുക്കേണ്ട മുന്‍ഗണന ആശുപത്രിയിലുളളവര്‍ക്ക് അടിയന്തര ചികിത്സ കൊടുക്കുകയെന്നതാണ്. ആവശ്യമില്ലാത്ത പ്രചാരണം നടത്തരുത്. പൊലിസിന്റ കൃത്യമായ അന്വേഷണത്തിലുടെ മാത്രമെ എന്താണ് കാരണമെന്ന് വ്യക്തമാകുകയുള്ളു. പരിക്കേറ്റവരെക്കുറിച്ചും മരിച്ചവരെക്കുറിച്ചും പൊലിസ് വിവരം നല്‍കും. സ്ഥലം പൊലിസ് സീല്‍ ചെയ്തിരിക്കുകയാണ്. സംഘാടകര്‍ നടത്തിയ ശ്രമങ്ങളാണ് കൂടുതല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കാതിരുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
ഇന്ന് രാവിലെ 10 മണിയോടെയാണ് കളമശ്ശേരിയിലെ സംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്. ഒരു സ്ത്രീ മരിക്കുകയും 36 പേര്‍ ചികിത്സയിലുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 10 പേര്‍ക്കാണ് പൊള്ളലേറ്റിട്ടുണ്ട്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. യഹോവാ സാക്ഷികളുടെ പ്രാര്‍ഥനായോഗം നടക്കുന്ന ഹാളിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ ഹാളില്‍ 2200 ആളുകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."