ഡല്‍ഹി മദ്യനയക്കേസ്: മനീഷ് സിസോദിയക്ക് ജാമ്യമില്ല, ജയിലില്‍ തുടരും
ഡല്‍ഹി മദ്യനയക്കേസ്: മനീഷ് സിസോദിയക്ക് ജാമ്യമില്ല, ജയിലില്‍ തുടരും
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി നേതാവ് മനീഷ് സിസോദിയക്ക് ജാമ്യമില്ല. സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി. തള്ളി. ആറു മാസം കൂടി അദ്ദേഹം ജയിലില്‍ തുടരും. വിചാരണ മന്ദഗതിയിലാവുകയാണെങ്കില്‍ സിസോദിയക്ക് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍ ഭാട്ടി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
മദ്യനയക്കേസില്‍ ഫെബ്രുവരി 26നാണ് സിസോദിയ അറസ്റ്റിലാകുന്നത്. മദ്യവില്‍പ്പന പൂര്‍ണമായി സ്വകാര്യവത്കരിക്കുന്ന ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ ഡല്‍ഹി ലെഫ്റ്റന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
മദ്യനയത്തിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിലാണ് സി.ബി.ഐയുടെ കേസ്. സിസോദിയ ഉള്‍പ്പെടെ 15 പേരാണ് കേസിലുള്‍പ്പെട്ടിരിക്കുന്നത്. പിന്നാലെ മദ്യനയവുമായി ബന്ധപ്പെട്ട് 292 കോടിയുടെ അഴിമതി നടന്നുവെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള ആരോപണത്തില്‍ ഇ.ഡി.യും സിസോദിയയെ അറസ്റ്റു ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."